പ്രതീകാത്മക ചിത്രം 
India

ട്രെഡ് മില്ലില്‍ നിന്ന് ഷോക്കേറ്റു, 24 കാരന്‍ മരിച്ചു

രാവിലെ ഏഴരയോടെ ട്രെഡ്മില്ലില്‍ ഓടുന്നതിനിടെയാണ് അപകടം ഉണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ജിമ്മില്‍ വ്യായാമത്തിനിടെ ട്രെഡ്മില്ലില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. 24കാരനായ സാക്ഷം പ്രുതിയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ട്രെഡ്മില്ലില്‍ ഓടുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഡല്‍ഹിയിലെ രോഹിണി സെക്ടര്‍ പതിനഞ്ചിലാണ് സംഭവം.

ബി-ടെക് പൂര്‍ത്തിയാക്കിയ യുവാവ് ഗുരുഗ്രാമിലെ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച ജിമ്മിലെത്തിയ അദ്ദേഹം രാവിലെ 7.30 ഓടെ ട്രെഡ്മില്ലില്‍ വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വൈദ്യുതാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.

സംഭവത്തില്‍ ജിം മാനേജര്‍ അനുഭവ് ദുഗ്ഗലിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിങ് കോഹ്‌ലി.....; ഐപിഎല്‍ കിരീടം 'തൂക്കി' റോയല്‍ ചലഞ്ചേഴ്‌സ്

'ആർത്തവം സ്വാഭാവിക പ്രക്രിയ; നാണിക്കാൻ എന്തിരിക്കുന്നു?'; മുൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് ആർ ശ്രീലേഖ

യുഎഇയില്‍ ഇനി മുതല്‍ ജീവിത ചെലവ് കൂടും; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

'കണിശവും കൃത്യതയുമുള്ള നിലപാട്, സ്‌നേഹപൂര്‍ണമായ ഇടപെടല്‍'; ടിപി ദാസനെ അനുസ്മരിച്ച് ബിനോയ് വിശ്വം

നിക്ഷേപകര്‍ക്ക് വന്‍ പലിശ വാഗ്ദാനം ചെയ്തുകൊണ്ടുള്ള കൊള്ള; കടത്തനാട് സൊസൈറ്റി നിക്ഷേപത്തട്ടിപ്പില്‍ ശക്തമായ നടപടി വേണമെന്ന് സിപിഐ

SCROLL FOR NEXT