ചിത്രം: പിടിഐ 
India

24 മണിക്കൂറിനുള്ളില്‍ 5611പേര്‍ക്ക് കോവിഡ്; ഏറ്റവും വലിയ വര്‍ദ്ധന, ആകെ മരണം 3303

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 1,06,750 ആയി ഉയര്‍ന്നു. 61,149 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ മരണസംഖ്യ 3303 ആണ്.  

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 5611 കോവിഡ് കേസുകള്‍. 140പേര്‍ ഈ സമയത്തിനുള്ളില്‍ മരിച്ചു. കോവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തതിന് ശേഷം ആദ്യമായാണ് ഒരുദിവസത്തിനുള്ളില്‍ ഇത്രയും പോസിറ്റീവ് കേസുകള്‍ സ്ഥിരീകരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാംദിവസമാണ് കോവിഡ് ബാധിതരുടെ എണ്ണം 5000 കടക്കുന്നത്. 

രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 1,06,750 ആയി ഉയര്‍ന്നു. 61,149 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ ആകെ മരണസംഖ്യ 3303 ആണ്. 
 
ആശങ്കപ്പെടുത്തുന്ന കണക്കുകള്‍ വരുന്നത് മഹാരാഷ്ട്രയില്‍ നിന്നാണ്.  37,136 കേസുകളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനുപുറമേ ഡല്‍ഹി, ഗുജറാത്ത്, തമിഴ്‌നാട് എന്നീ മൂന്നുസംസ്ഥാനങ്ങളില്‍ രോഗബാധിതരുടെ എണ്ണം 10,000 കടന്നു. ഗുജറാത്തില്‍ 12,140, ഡല്‍ഹിയില്‍ 10,554, തമിഴ്‌നാട്ടില്‍ 12,484 ആണ് രോഗബാധിതരുടെ എണ്ണം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന