ഫയല്‍ ചിത്രം 
India

2527 പേര്‍ക്കു കൂടി കോവിഡ്, ഇന്നലെ 33 മരണം

ഇന്നലെയുണ്ടായ 33 മരണങ്ങളില്‍ 31ഉം കേരളത്തിലാണ്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്നലെ 2527 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിച്ചു ചികിത്സയിലുള്ളവരുടെ എണ്ണം 15,079 ആയി. 33 പേരാണ് ഇന്നലെ രോഗബാധ മൂലം മരിച്ചത്.

കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ആക്ടിവ് കേസുകളില്‍ 838 എണ്ണത്തിന്റെ കുറവാണ് ഉണ്ടായിട്ടുള്ളതെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പോസിറ്റിവിറ്റി നിരക്ക് 0.56 ശതമാനം.

ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 5,22,149 ആണ്. ഇന്നലെയുണ്ടായ 33 മരണങ്ങളില്‍ 31ഉം കേരളത്തിലാണ്. രണ്ടു പേര്‍ ഡല്‍ഹിയിലാണ് മരിച്ചത്. 

മഹാരാഷ്ട്രയിലാണ് രാജ്യത്ത് കോവിഡ് മരണങ്ങളില്‍ മുന്നില്‍. 1,47,831 പേരാണ് മഹാരാഷ്ട്രയില്‍ കോവിഡ് മൂലം മരിച്ചത്. രണ്ടാമത് കേരളമാണ്-68,781 പേര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

സവര്‍ക്കര്‍ നല്‍കിയത് 10 മാപ്പപേക്ഷകള്‍, അതിലെ ഭാഷ ബ്രിട്ടീഷുകാരോടുള്ള കൂറിനെ സൂചിപ്പിക്കുന്നില്ല: ചെറുമകന്‍ സാത്യകി

അവധിക്കാലം ആഘോഷിക്കാനെത്തി; ഒമ്പത് വയസ്സുകാരിയെ വെടിവെച്ചു കൊന്ന് പാക് പൊലീസ്; അന്വേഷണം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി

മതികെട്ടാൻ ചോലയിലെ മുഴുവൻ കാട്ടാനകളെയും മാറ്റാൻ വനംവകുപ്പ്; പെരിയാറിലേക്കോ പറമ്പിക്കുളത്തേക്കോ ഘട്ടം ഘട്ടമായി മാറ്റാൻ ആലോചന

'പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളുമായ സ്ത്രീകള്‍ സൗജന്യ യാത്ര സ്വീകരിക്കില്ല'; വിശദീകരണവുമായി സിപിഎം

SCROLL FOR NEXT