India

25കാരന്‍ അമ്മയെ ചുറ്റിക കൊണ്ട് അടിച്ചുകൊന്നു; തല അറുത്തുമാറ്റി; 36 മണിക്കൂര്‍ എസി മുറിയില്‍; പ്രതി പൊലീസ് വലയിലായത് ഇങ്ങനെ

ഇതിനിടയില്‍ ശരീരത്തിലുണ്ടായിരുന്ന അമ്മയുടെ സ്വര്‍ണം വിറ്റ് പണമാക്കുകയും ചെയ്തതായി പൊലീസ് പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: അമ്മയെ അതിക്രൂരമായി കൊലപ്പെടുത്തിയ ശേഷം ഇരുപത്തിയഞ്ചുകാരനായ മകന്‍ തല അറുത്തുമാറ്റി. തലയില്ലാത്ത അമ്മയുടെ മൃതദേഹവുമായി ഇയാള്‍ 36 മണിക്കൂര്‍ മുറിയില്‍ തന്നെ താമസിച്ചു. മുംബൈയിലാണ് നടുക്കുന്ന സംഭവം നടന്നത്. 

കഴുത്തുഞെരിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം  ചുറ്റിക ഉപയോഗിച്ചാണ് ഇയാള്‍ അമ്മയുടെ തല തകര്‍ത്തത്. പിന്നീട് മൃതദേഹം കഷണങ്ങളാക്കി പല സ്ഥലത്തായി ഉപേക്ഷിച്ചു.സംഭവത്തില്‍ സൊഹാലി ഖാന്‍ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഖൈറുന്നീസ ഷെയ്ഖ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.

ഇപ്പോഴും മൃതദേഹത്തിന്റെ ഭാഗങ്ങളെല്ലാം ലഭിച്ചിട്ടില്ല. മദ്യപിക്കുന്നതിനെ കുറിച്ചുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പുറത്തുവരുന്ന സൂചനകള്‍. മദ്യപിച്ചെത്തിയ മകനോട് അമ്മ തര്‍ക്കിച്ചു. ഈ തര്‍ക്കമാണ് അമ്മയെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ മകനെ പ്രേരിപ്പിച്ചത്. മദ്യലഹരിയില്‍ ഇയാള്‍ ചുറ്റിക ഉപയോഗിച്ച് അമ്മയുടെ തല തല്ലിത്തകര്‍ത്തു. പിന്നീട് കഴുത്തില്‍ നിന്നും തല അറുത്തുമാറ്റി.

മുറിയിലാകെ രക്തം പടര്‍ന്നതോടെ ഇയാള്‍ മൃതദേഹം ശുചിമുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി രക്തം കഴുകിക്കളഞ്ഞു. പിന്നീട് മൃതദേഹം മുറിയില്‍ എത്തിച്ച് എസി ഓണ്‍ ആക്കി മൃതദേഹത്തിനൊപ്പം കിടന്ന് ഉറങ്ങി. പിറ്റേന്ന് രാവിലെ അതേ മുറിയില്‍ ഇരുന്ന് മദ്യപിച്ച ശേഷം ഇയാള്‍ മൃതദേഹം ഭാഗങ്ങളായി മുറിച്ച് പലയിടത്തായി ഉപേക്ഷിക്കുകയായിരുന്നു. വിദ്യാവിഹാറിലെ നേവല്‍ ഗേറ്റിന് സമീപത്ത് നിന്ന് പൊലീസിന് ലഭിച്ച ശരീരഭാഗങ്ങളെ കുറിച്ചുള്ള അന്വേഷണമാണ് പ്രതിയിലേക്ക് എത്തിച്ചത്.  ഇതിനിടയില്‍ ശരീരത്തിലുണ്ടായിരുന്ന അമ്മയുടെ സ്വര്‍ണം വിറ്റ് പണമാക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ച് മിനിറ്റ് കഴിഞ്ഞപ്പോള്‍ ആള് മാറി, പിന്നെ കരച്ചിലും കാലുപിടിത്തവും; അഖില്‍ മത്സരിക്കേണ്ട എന്നാണ് ഞാൻ പറഞ്ഞത്'

'വീണ്ടും ഇക്കാൻ്റെ ഫോൺ അടിച്ചു മാറ്റിയല്ലേ കൊച്ചു കള്ളാ!'; മമ്മൂട്ടിയുടെ സർപ്രൈസ് പോസ്റ്റിന് പിന്നാലെ ദുൽഖറിനോട് ആരാധകർ

ഇനി 'സിദാന്‍ യുഗം'; ഇതിഹാസ താരം ഫ്രഞ്ച് ഫുട്‌ബോള്‍ ടീം പരിശീലകനായി ചുമതലയേറ്റു

കണ്ണൂരിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് ക്രൂര റാഗിങ്; യൂണിഫോമും ജിം ബോഡിയും ചോദ്യം ചെയ്ത് മർദനം

പണ ഇടപാടുകള്‍ നടത്താം, ബില്ലടയ്ക്കാം; എക്സില്‍ ഇനി ബാങ്കിങ് സേവനങ്ങളും