പ്രതീകാത്മക ചിത്രം 
India

വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടി, കാറില്‍ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് 26കാരിയെ ബലാത്സംഗം ചെയ്തു; അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി

മഹാരാഷ്ട്രയില്‍ ബാറിലെ ജീവനക്കാരിയെ കാറില്‍ വച്ച് കാമുകനും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ ബാറിലെ ജീവനക്കാരിയെ കാറില്‍ വച്ച് കാമുകനും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായി പരാതി. അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി വീണ്ടും പീഡിപ്പിച്ചതായും 26കാരിയുടെ പരാതിയില്‍ പറയുന്നു. വിവാഹ വാഗ്ദാനം നല്‍കി യുവാവ് 7.5 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുത്തു. സംഭവത്തില്‍ നാലുപ്രതികളെയും പൊലീസ് അറസ്റ്റ് ചെയ്തു.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു

താനെ ജില്ലയിലാണ് സംഭവം. ലേഡീസ് ഓര്‍ക്കസ്ട്ര ബാറിലെ ജീവനക്കാരിയാണ് 26കാരി. 2019ല്‍ പരിചയപ്പെട്ട ഗോവിന്ദ് രാജ്ബാറും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചു എന്നതാണ് കേസ്. വിവാഹ വാഗ്ദാനം നല്‍്കിയാണ് താനുമായി അടുത്തത്. തുടര്‍ന്ന് 2019 ഫെബ്രുവരിക്കും 2021 ഓഗസ്റ്റിനും ഇടയില്‍ നിരവധി തവണ പീഡിപ്പിച്ചു എന്നതാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്. മുറി വാങ്ങാന്‍ എന്ന പേരില്‍ യുവതിയുടെ കൈവശം ഉണ്ടായിരുന്ന 7.5 ലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും ഗോവിന്ദ് തട്ടിയെടുത്തതായും പരാതിയില്‍ പറയുന്നു.

അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണി

യുവതിയുടെ അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തി യുവാവ് ഭീഷണിപ്പെടുത്തി. സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി നിരവധി തവണ ലൈംഗികബന്ധത്തിന് നിര്‍ബന്ധിച്ചു. പാലത്തിന് സമീപം കാറില്‍ വച്ച് യുവതിയെ ഗോവിന്ദും മൂന്ന് സുഹൃത്തുക്കളും ചേര്‍ന്ന് ബലാത്സംഗം ചെയ്തതായും യുവതിയുടെ പരാതിയില്‍ പറയുന്നതായി പൊലീസ് പറയുന്നു. സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി യുവതിയുടെ സഹോദരിയെയും ഗോവിന്ദ് ഭീഷണിപ്പെടുത്തി. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

'സൂര്യയുടെ മുൻപിൽ വച്ച് സുപ്രിയ എന്നെ അറിയില്ല എന്ന് പറഞ്ഞു; അവർ കാരണമാണ് ഞാൻ ജേർണലിസം പഠിക്കാൻ പോകുന്നത്'

ചർമ്മം ആരോ​ഗ്യത്തോടെ നിലനിർത്താൻ കഴിക്കാം ഇവ

റെയിൽവേയിൽ സൈറ്റ് എഞ്ചിനീയർ ആകാം; സിവിൽ,ഇലക്ട്രിക്കൽ വിഭാഗത്തിൽ ഒഴിവുകൾ, ശമ്പളം 76,000 രൂപ, അവസാന തീയതി മെയ് 22

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

SCROLL FOR NEXT