ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വിശാഖപട്ടണം തീരത്തെ ബോട്ടുകൾ PHOTO/EXPRESS
India

ചുഴലിക്കാറ്റ് ആന്ധ്രാതീരത്തേയ്ക്ക്, 26,768 ഗര്‍ഭിണികളെ ഉടന്‍ ആശുപത്രികളിലേക്ക് മാറ്റും; അതീവ ജാഗ്രതാനിര്‍ദേശം

ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ ആന്ധ്രാ തീരം തൊടുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ അടിയന്തര ചികിത്സാ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാക്കണമെന്ന് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

അമരാവതി: ബംഗാള്‍ ഉള്‍ക്കടലിലെ ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ ആന്ധ്രാ തീരം തൊടുമെന്ന കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ അടിയന്തര ചികിത്സാ സേവനങ്ങള്‍ തടസ്സമില്ലാതെ ലഭ്യമാക്കണമെന്ന് ആരോഗ്യമന്ത്രിയുടെ നിര്‍ദേശം. ഒക്ടോബര്‍ 27 മുതല്‍ 30 വരെയുള്ള തീയതികളില്‍ സര്‍ക്കാര്‍ ആശുപത്രികള്‍, പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍, വില്ലേജ് തല ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ അടിയന്തര ചികിത്സ ഉറപ്പാക്കണമെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് ആരോഗ്യമന്ത്രി സത്യകുമാര്‍ യാദവ് നിര്‍ദേശം നല്‍കിയത്.

ഇന്ന് രാവിലെയാണ് ബംഗാള്‍ ഉള്‍ക്കടലിലെ തീവ്രന്യൂനമര്‍ദ്ദം അര്‍ണബ് ചുഴലിക്കാറ്റ് ആയി രൂപാന്തരം പ്രാപിച്ചത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ഗര്‍ഭിണികള്‍, നവജാത ശിശുക്കള്‍, കുട്ടികള്‍, മുതിര്‍ന്ന പൗരന്മാര്‍, ദീര്‍ഘകാല രോഗബാധിതര്‍ എന്നിവര്‍ക്ക് മുന്‍ഗണന നല്‍കണം. ഇവര്‍ക്ക് ഈ ദിവസങ്ങളില്‍ യാതൊരു തടസ്സവുമില്ലാതെ ചികിത്സാ സേവനങ്ങള്‍ ഉറപ്പാക്കാന്‍ കഴിയണമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. നവംബര്‍ ആറ് വരെ പ്രസവതീയതി പ്രതീക്ഷിക്കുന്ന 26,768 ഗര്‍ഭിണികളെ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ വിവരങ്ങള്‍ ജില്ലാ മെഡിക്കല്‍ ആന്റ് ഹെല്‍ത്ത് ഓഫീസര്‍മാര്‍ക്ക് കൈമാറിയിട്ടുണ്ട്. വെള്ളപ്പൊക്ക സാധ്യതയുള്ള പ്രദേശങ്ങളിലുള്ളവരെയും ഗര്‍ഭാവസ്ഥയില്‍ ഹൈ റിസ്‌ക് ഉള്ളവരെയും മുന്‍കൂട്ടി ആശുപത്രികളിലേക്ക് മാറ്റുന്നതിനുള്ള ക്രമീകരണങ്ങള്‍ നടന്നുവരുന്നതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.

ആശുപത്രികളില്‍ ആവശ്യത്തിന് മരുന്ന് ഉണ്ടെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്. രോഗികളെ വേഗത്തില്‍ ആശുപത്രികളിലേക്ക് മാറ്റുന്നതിനായി ആംബുലന്‍സുകള്‍, ബ്ലഡ് ബാങ്കുകള്‍, പ്രസവ കേന്ദ്രങ്ങള്‍ എന്നിവ തമ്മില്‍ കൃത്യമായ ഏകോപനം വേണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

26,768 pregnant women due for delivery to be shifted to hospitals ahead of cyclone threat in AP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അമിത് ഷായ്‌ക്കെതിരെ അപകീര്‍ത്തി പരാമര്‍ശം: രാഹുല്‍ ഗാന്ധി കുറ്റവിമുക്തന്‍

'ജെഡിഎസിനെ തകര്‍ക്കാന്‍ 600 കോടിയുടെ ഗൂഢാലോചന'; ഡികെ ശിവകുമാറിനെതിരെ ആരോപണവുമായി കുമാരസ്വാമി

'പത്മയെ അങ്ങനെ കൊല്ലേണ്ടേയിരുന്നില്ല, അതൊരു അബദ്ധം'; സ്വപ്‌നക്കൂടിനെക്കുറിച്ച് കമല്‍

ഏഴു പേര്‍ക്ക് സുഖമായി യാത്ര ചെയ്യാം; മാരുതിയുടെ പുതിയ ഇലക്ട്രിക് എംപിവി വരുന്നു, അറിയാം ഫീച്ചറുകള്‍

കൊച്ചിൻ ദേവസ്വം ബോർഡിൽ 22 ഒഴിവുകൾ; കോളജുകളിൽ നിയമനം, ഏഴാം ക്ലാസ് യോഗ്യത