India

2800 രൂപയ്ക്ക് ഒരു കുപ്പി റെംഡിസിവിര്‍; കോവിഡ് മരുന്നുമായി സൈഡസ് കാഡില്ല, കുറഞ്ഞവില എന്ന് കമ്പനി

കോവിഡിനെതിരെയുളള ആന്റിവൈറല്‍ മരുന്നായ റെംഡസിവിര്‍ പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ സൈഡസ് കാഡില്ല ഇന്ത്യന്‍ വിപണിയില്‍ ഇറക്കി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കോവിഡിനെതിരെയുളള ആന്റിവൈറല്‍ മരുന്നായ റെംഡസിവിര്‍ പ്രമുഖ മരുന്ന് നിര്‍മ്മാണ കമ്പനിയായ സൈഡസ് കാഡില്ല ഇന്ത്യന്‍ വിപണിയില്‍ ഇറക്കി. അമേരിക്കന്‍ മരുന്ന് നിര്‍മ്മാണ കമ്പനിയായ ഗിലേഡ് സയന്‍സിന്റെ റെംഡിസിവിര്‍ കുറഞ്ഞവിലയ്ക്കാണ് ഇന്ത്യന്‍ വിപണിയില്‍ എത്തിക്കുന്നത്. നൂറ് മില്ലിഗ്രാമിന്റെ ഒരു ചെറിയ കുപ്പി മരുന്നിന് 2800 രൂപയാണ് ഈടാക്കുക എന്ന് കമ്പനി വ്യക്തമാക്കി.

റെംഡാക്ക് എന്ന ബ്രാന്‍ഡ് നാമത്തിലാണ് ഇന്ത്യയില്‍ മരുന്ന് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന ഇന്ത്യയില്‍ ആശുപത്രികളില്‍ വേണ്ടത്ര  സ്റ്റോക്കില്ല എന്ന് കണ്ടാണ് മരുന്ന് വിപണിയില്‍ എത്തിക്കാന്‍ സൈഡ് കാഡില്ല തീരുമാനിച്ചത്.

കോവിഡിന്റെ രോഗലക്ഷണങ്ങള്‍ തീവ്രമായി പ്രകടിപ്പിക്കുന്നവര്‍ക്കാണ് ഈ മരുന്ന് നല്‍കുന്നത്. കമ്പനിയുടെ വിപുലമായ വിതരണ ശൃംഖല വഴി ഇന്ത്യയില്‍ ഒന്നാകെ മരുന്ന് എത്തിക്കാനാണ് കമ്പനി തീരുമാനിച്ചത്. രോഗികള്‍ക്ക് താങ്ങാവുന്ന വിലയ്ക്ക് മരുന്ന് വിപണിയില്‍ എത്തിക്കാനാണ് കമ്പനി തീരുമാനിച്ചതെന്ന് കാഡില്ല ഹെല്‍ത്ത്‌കെയര്‍ മാനേജിങ് ഡയറക്ടര്‍ ഡോ ഷാര്‍വില്‍ പട്ടേല്‍ പറഞ്ഞു.

ജൂണിലാണ് റെഡിസിവിര്‍ ഉല്‍പ്പാദിപ്പിക്കാനും വില്‍പ്പന നടത്താനും ഗിലേഡുമായി കാഡില്ല ധാരണയില്‍ എത്തിയത്. കമ്പനിയുടെ ഗുജറാത്തിലെ പ്ലാന്റില്‍ നിന്നാണ് മരുന്ന് വില്‍പ്പനയ്ക്ക് എത്തുക. സൈഡ് കാഡില്ലയുടെ കോവിഡ് വാക്‌സിന്‍ രണ്ടാഘട്ട പരീക്ഷണത്തിലാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT