India

299 കിലോമീറ്റർ വേഗതയിൽ മരണപ്പാച്ചിൽ ; ഫ്ലൈഓവറിലെ 'അതിസാഹസികത' വൈറൽ ; ബൈക്ക് ഉടമ പിടിയില്‍

10 കിലോമീറ്ററോളം ദൂരമുള്ള ഇ-സിറ്റി ഫ്ളൈഓവറിലൂടെയാണ് സാഹസികമായ രീതിയിൽ  ബൈക്കോടിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ന​ഗരത്തിലെ ഫ്ളൈഓവറിലൂടെ അതിവേ​ഗത്തിൽ കുതിച്ചയാൾ ഒടുവിൽ പൊലീസ് പിടിയിലായി. അതിസാഹസികമായ ബൈക്ക് ഓട്ട വീഡിയോ വൈറലായതിന് പിന്നാലെയാണ് ബം​ഗലൂരു പൊലീസിന്റെ നടപടി. അപകടകരമായ രീതിയിൽ വാഹനമോടിച്ച മുനിയപ്പ എന്നയാളെ പൊലീസ് കണ്ടെത്തുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

ഇ-സിറ്റി ഫ്ളൈഓവറിലൂടെ 299 കിലോമീറ്റർ വേഗതയിൽ കുതിച്ച 1000 സി.സി യമഹ ആർ1 ബൈക്കിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയകളിൽ വൈറലായത്.   ബൈക്ക് ഓടിച്ചയാൾ തന്നെയാണ് ഇതിന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചത്. ഈ വീഡിയോ ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ അപകടകരമായ രീതിയിൽ വാഹനമോടിച്ചതിന് മുനിയപ്പയെ കണ്ടെത്തി പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.  

10 കിലോമീറ്ററോളം ദൂരമുള്ള ഇ-സിറ്റി ഫ്ളൈഓവറിലൂടെയാണ് സാഹസികമായ രീതിയിൽ ഇയാൾ ബൈക്കോടിച്ചത്. റോഡിലുള്ള മറ്റ് വാഹനങ്ങളെ 200 കിലോമീറ്ററിലേറെ വേഗതയിൽ അപകടകരമായ രീതിയിൽ ബൈക്ക് മറികടക്കുന്നതും വീഡിയോയിൽ കാണാം. 

സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കി 300 കിലോമീറ്ററോളം വേഗതയിൽ വാഹനമോടിച്ച ഡ്രൈവറേയും വാഹനത്തേയും പിടികൂടിയതായി ബംഗളൂരു ജോയിന്റ് പൊലീസ് കമ്മീഷണർ സന്ദീപ് പാട്ടീൽ പറഞ്ഞു. സുരക്ഷിതമായി വണ്ടിയോടിക്കുക എന്ന അടിക്കുറിപ്പോടെ ബെംഗളൂരു ട്രാഫിക് പൊലീസും ഈ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കീം 2026: അപേക്ഷ നൽകാൻ വിട്ട് പോയവർക്ക് അവസരം, ആർക്കിടെക്ചർ കോഴ്സിന് അപേക്ഷിക്കാം

പ്രായപൂര്‍ത്തിയാകാത്ത കുട്ടി ലൈംഗിക ബന്ധത്തിന് സമ്മതം നല്‍കുന്നതുകൊണ്ട് പോക്‌സോ കേസ് ഒഴിവാകില്ല: മദ്രാസ് ഹൈക്കോടതി

'സുഹൃത്ത് മരിച്ച് കിടക്കുകയാണ്, സെല്‍ഫിയെടുക്കാന്‍ പറ്റില്ല'; സുബിയുടെ സംസ്‌കാര ചടങ്ങില്‍ സണ്‍ ഗ്ലാസ് വച്ചതിനും പഴി കേട്ടു!

മഴക്കാലത്ത് ഏതൊക്കെ തരം മില്ലറ്റുകൾ കഴിക്കണം, രോഗങ്ങളെ ഒരുകൈ അകലത്തിൽ നി‍ർത്താം

SCROLL FOR NEXT