പ്രതീകാത്മക ചിത്രം 
India

29കാരിയായ ടിവി താരത്തിന് അവിഹിതബന്ധമെന്ന് സംശയം; ബോളിവുഡില്‍ അവസരമൊരുക്കി ഭര്‍ത്താവ്; ക്രൂരമായി കൊലപ്പെടുത്തി

വിവാഹേതരബന്ധമുണ്ടെന്ന് സംശയിച്ച് ടെലിവിഷന്‍ താരത്തെ ഭര്‍ത്താവ് കൊലപ്പെടുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ഡറാഡൂണ്‍: വിവാഹേതരബന്ധമുണ്ടെന്ന് സംശയിച്ച് ടെലിവിഷന്‍ താരത്തെ ഭര്‍ത്താവ് കൊലപ്പെടുത്തി. മൃതദേഹം തിരിച്ചറിയാതിരിക്കുന്നതിനായി കത്തിച്ചുകളയുകയും ചെയ്തു. 29കാരിയായ അനിതാ സിങിനെയാണ് ഭര്‍ത്താവ് രവീന്ദര്‍ പാല്‍ സിങ്ങും സുഹൃത്ത് കുല്‍ദീപും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്.

പഞ്ചാബ് ടെലിവിഷന്‍ രംഗത്തെ അറിയപ്പെടുന്ന നടിയാണ് അനിതാ സിങ്. യുവതിക്ക് അവിഹിതബന്ധമുണ്ടെന്ന് സംശയിച്ചാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയതെന്ന് നൈനിറ്റാള്‍ സീനിയര്‍ പൊലീസ് സൂപ്രണ്ട് എസ് കെ മീന പറഞ്ഞു.

പഞ്ചാബിലെ ഫിറോസ്പൂരില്‍ താമസിക്കുന്ന പ്രതി തന്റെ അടുത്ത സുഹൃത്ത് കുല്‍ദീപിന് ചലചിത്രമേഖലയുമായി അടുത്ത ബന്ധമുണ്ടെന്നും ബോളിവുഡില്‍ അഭിനയിക്കാന്‍ അവസരുമുണ്ടാക്കാമെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. യുവതി എത്തിയതിന് പിന്നാലെ സുഹൃത്ത് ഇവരോടൊപ്പം ചേരുകയായിരുന്നു. യുവതിയെയും ഭര്‍ത്താവിനെയും ഭക്ഷണം കഴിക്കുന്നതിനായി ഡല്‍ഹി നിവാസിയായ കുല്‍ദീപ് ഒരു റെസ്‌റ്റോറന്റിലേക്ക് ക്ഷണിക്കുകയും ചെയ്തു. അവിടെവച്ച് മയക്കുമരുന്ന കലര്‍ത്തിയ പാനീയ കഴിക്കാന്‍ നല്‍കുകയായിരുന്നു. ബോധം പോയ യുവതിയെ ഇരുവരും ചേര്‍ന്ന് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ മൃതദേഹം തിരിച്ചറിയാതിരിക്കാനായി കത്തിക്കുകയുമായിരുന്നെന്ന് പൊലീസ് പറയുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

സോഷ്യൽ മീഡിയ വഴി സൗഹൃദം, ലോഡ്ജിൽ എത്തിച്ച് പീഡനം; വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം

അങ്കമാലി - അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി; പുനര്‍വിജ്ഞാപനം ഉടന്‍

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി

മെന്റർ ടീച്ചർ ആകാൻ അവസരം; 326 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം