India

2.9കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഇമെയില്‍, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ അനുഭവ പരിചയം,  മേല്‍വിലാസം ഉള്‍പ്പടെയുള്ള വ്യക്തിവിവരങ്ങള്‍ ഇതിലുണ്ട്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: 2.9 കോടി ഇന്ത്യക്കാരുടെ സ്വകാര്യ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ സൗജന്യമായി നല്‍കുന്നതായി സൈബര്‍ സുരക്ഷാ സ്ഥാപനമായ സൈബിള്‍. ഉദ്യോഗാര്‍ഥികളുടെ വ്യക്തിവിവരങ്ങളാണ് ഡീപ്പ് വെബില്‍ സൗജന്യമായി ലഭ്യമാക്കിയിരിക്കുന്നത് എന്ന് സൈബിള്‍ പറയുന്നു.

ഇമെയില്‍, ഫോണ്‍ നമ്പര്‍, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ അനുഭവ പരിചയം,  മേല്‍വിലാസം ഉള്‍പ്പടെയുള്ള വ്യക്തിവിവരങ്ങള്‍ ഇതിലുണ്ട്. 2.3 ജിബി വലിപ്പമുള്ള ഫയലലിലാണ് വിവരങ്ങള്‍ ശേഖരിച്ചിരിക്കുന്നത്. ഫയലിന്റെ സ്‌ക്രീന്‍ ഷോട്ടും ബ്ലോഗില്‍ സൈബിള്‍ പങ്കുവെച്ചിട്ടുണ്ട്. 

ഉദ്യോഗാര്‍ഥികളുടെ ബയോഡേറ്റകള്‍ ശേഖരിക്കുന്ന ഏതെങ്കിലും ഏജന്‍സികളില്‍നിന്നായിരിക്കാം ഈ വിവരങ്ങള്‍ ചോര്‍ന്നത്. ഇന്ത്യയിലെ പല മുന്‍നിര തൊഴില്‍ വെബ്‌സൈറ്റുകളുടെ പേരുകളിലുള്ള ഫോള്‍ഡറുകള്‍ ഇക്കൂട്ടത്തിലുണ്ട്. 

ആള്‍മാറാട്ടത്തിനും സാമ്പത്തിക തട്ടിപ്പുകള്‍ ഉള്‍പ്പടെയുള്ള പലവിധ തട്ടിപ്പുകള്‍ക്കും കോര്‍പ്പറേറ്റ് ചാരവൃത്തിക്കും വേണ്ടി ഈ വ്യക്തി വിവരങ്ങള്‍ ഉപയോഗിക്കപ്പെടാനിടയുണ്ട്. ഈ വിവരങ്ങളുടെ ഉറവിടം കണ്ടെത്താന്‍ സൈബിള്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന