ചുറ്റിപ്പിണഞ്ഞ് മൂന്ന് കരിമൂര്‍ഖന്മാര്‍, ട്വിറ്റര്‍ 
India

ചുറ്റിപ്പിണഞ്ഞ് മൂന്ന് കരിമൂര്‍ഖന്മാര്‍; അപൂര്‍വ്വ ചിത്രം 

സുശാന്ത നന്ദ ഐഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച രാജേന്ദ്ര സെമാല്‍കര്‍ പകര്‍ത്തിയ ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

പാമ്പ് എന്ന് കേട്ടാല്‍ തന്നെ പേടിക്കുന്നവരാണ് ഭൂരിഭാഗം ആളുകള്‍. പാമ്പിനെ നേരിട്ട് കണ്ടാലോ!, പറയുകയും വേണ്ട. ഇപ്പോള്‍ മൂന്ന് കരിമൂര്‍ഖന്മാര്‍ മരത്തില്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുന്ന ചിത്രമാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച രാജേന്ദ്ര സെമാല്‍കര്‍ പകര്‍ത്തിയ ചിത്രമാണ് വ്യാപകമായി പ്രചരിക്കുന്നത്. പിടികൂടി കാട്ടില്‍ വിട്ടയച്ച പാമ്പുകളുടെ ചിത്രമാണ് രാജേന്ദ്ര സെമാല്‍കര്‍ പകര്‍ത്തിയത്. മഹാരാഷ്ട്ര അമരാവതിയിലെ ഹരിസാല്‍ കാടുകളില്‍ നിന്നുള്ളതാണ് ദൃശ്യം.

അപൂര്‍വ്വമായാണ് മൂന്ന് കരിമൂര്‍ഖന്മാരെ ഒരുമിച്ച് കാണുന്നത് എന്ന കുറിപ്പോടെയാണ് സുശാന്ത നന്ദയുടെ ട്വീറ്റ്. നിമിഷങ്ങള്‍ക്കകം ആയിരക്കണക്കിന് ആളുകളാണ് ചിത്രത്തിന് ലൈക്ക് നല്‍കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകം ചുട്ടുപൊള്ളുന്നു, ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തില്‍; 1950ന് ശേഷം ആദ്യം, 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ', ആശങ്ക

അക്കൗണ്ടന്റ് ഉൾപ്പെടെ വിവിധ ഒഴിവുകൾ; ജില്ലാ ശിശു സംരക്ഷണ യൂണിറ്റിൽ അവസരം

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ

റിവര്‍ ഇന്‍ഡി ഇനി ഫ്‌ളിപ്കാര്‍ട്ടിലൂടെയും വാങ്ങാം; അറിയേണ്ടതെല്ലാം

പെനാൽറ്റി വിളിച്ചത് മാത്രമേ റഫറിക്ക് ഓർമയുള്ളു... അടിയോടടി! (വിഡിയോ)