ബംഗാളില്‍ ബിജെപി നേതാക്കള്‍ പ്രതിഷേധിക്കുന്നു 
India

ബംഗാളില്‍ ബിജെപി നേതാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍; പിന്നില്‍ തൃണമൂലെന്ന് ബിജെപി 

പശ്ചിമ ബംഗാള്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് ഇനി മൂന്ന് ദിവസം മാത്രം അവശേഷിക്കേ, ബിജെപി പ്രാദേശിക നേതാവ് ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് ഇനി മൂന്ന് ദിവസം മാത്രം അവശേഷിക്കേ, ബിജെപി പ്രാദേശിക നേതാവ് ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി മരിച്ച നിലയില്‍. മരണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന്
ബിജെപി ആരോപിക്കുന്നു.

കൂച്ച് ബിഹാര്‍ ജില്ലയില്‍ ദിന്‍ഹതയിലാണ് സംഭവം. മണ്ഡലം പ്രസിഡന്റ് അമിത് സര്‍ക്കാരിനെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യ ഘട്ട തെരഞ്ഞെടുപ്പിന് ഇനി മൂന്ന് ദിവസം മാത്രം അവശേഷിക്കേയാണ് സംഭവം നടന്നത്. മരണത്തിന് പിന്നില്‍ തൃണമൂല്‍ കോണ്‍ഗ്രസാണെന്ന്
ബിജെപി ആരോപിക്കുന്നു. 

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട്ടില്‍ നിന്ന് വിളിച്ചു കൊണ്ടുപോയി. തുടര്‍ന്ന് അദ്ദേഹത്തെ ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്ന് ബിജെപി ആരോപിക്കുന്നു.  ബംഗാള്‍ രക്തക്കളമായി മാറിയതായി ബിജെപി ദേശീയ നേതാവ് അമിത് മാള്‍വിയ ട്വീറ്റ് ചെയ്തു. ബംഗാളില്‍ ബിജെപിക്ക് 130 പ്രവര്‍ത്തകരെയാണ് ഇതുവരെ നഷ്ടമായതെന്നും അദ്ദേഹം കുറിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി: പിണറായിക്കെതിരെ കേസെടുക്കാത്തത് ചോദ്യം ചെയ്യുന്ന ഹര്‍ജിയില്‍ ഹൈക്കോടതി വിധി ഇന്ന്

രാവിലെ അക്കൗണ്ടില്‍ 3,500 കോടി; വൈകീട്ട് സാധാരണക്കാരന്‍; 'ഞെട്ടലില്‍' കൊച്ചിയിലെ സൂപ്പര്‍മാര്‍ക്കറ്റ് ഉടമ

എല്‍ഡിസി യോഗ്യത ഇനി പ്ലസ്ടു? ശമ്പള സ്‌കെയിലും ഉയരും; മാറ്റത്തിനൊരുങ്ങി പിഎസ്‌സി

ടാന്‍സാനിയ സന്ദര്‍ശനത്തിനിടെ കാല്‍ വഴുതി വീണു; എന്‍കെ പ്രേമചന്ദ്രന് പരിക്ക്; ശസ്ത്രക്രിയക്കായി ഡല്‍ഹിയില്‍ എത്തിക്കും

സഞ്ജു ഫോമിലേക്ക് ഉയരുമോ? ഇന്ത്യ - വിന്‍ഡീസ് രണ്ടാം ടി20 ഇന്ന് റാഞ്ചിയില്‍