പ്രതീകാത്മക ചിത്രം 
India

കാട്ടു കൂണ്‍ കഴിച്ചു, മേഘാലയയില്‍ മൂന്നു പേര്‍ മരിച്ചു

മുറിയിലെ പാത്രത്തില്‍ കാട്ടുകൂണ്‍ കണ്ടതാണ് മരണകാരണത്തെക്കുറിച്ചു സൂചന ലഭിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ഷില്ലോങ്: മേഘാലയയില്‍ വിഷക്കൂണ്‍ കഴിച്ച് മൂന്നു പേര്‍ മരിച്ചു. ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്‍ഡ് ബയോ റിസോഴ്‌സിലെ ജീവനക്കാരാണ് മരിച്ച മൂന്നു പേരും. 

ഒരു സ്ത്രീയും രണ്ടു പുരുഷന്മാരുമാണ് മരിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇന്‍സ്റ്റ്‌റ്യൂട്ട് വളപ്പിലെ കെട്ടിടത്തിലാണ് ഇവര്‍ താമസിച്ചിരുന്നത്. മുറികളില്‍നിന്നു ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് എത്തി പരിശോധിച്ചപ്പോഴാണ് രണ്ടു മുറികളിലായി മൃതദേഹങ്ങള്‍ കണ്ടത്.

മുറിയിലെ പാത്രത്തില്‍ കാട്ടുകൂണ്‍ കണ്ടതാണ് മരണകാരണത്തെക്കുറിച്ചു സൂചന ലഭിച്ചത്. വിഷക്കൂണാണ് മരണത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞതിനു ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂവെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT