ചിത്രം: എഎന്‍ഐ 
India

ഗുജറാത്തില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണു; മൂന്ന് മരണം, എട്ട് പേര്‍ കുടുങ്ങിക്കിടക്കുന്നു

ഗുജറാത്തിലെ ജാംനഗറിലാണ് അപകടം. സാധന കോളനിയിലെ മൂന്ന് നില അപ്പാര്‍ട്ട്‌മെന്റാണ് നിലംപൊത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തില്‍ മൂന്ന് നില കെട്ടിടം തകര്‍ന്നു വീണ് മൂന്ന് പേര്‍ മരിച്ചു. അഞ്ച് പേര്‍ക്ക് പരിക്കുണ്ട്. എട്ട് പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. 

ഗുജറാത്തിലെ ജാംനഗറിലാണ് അപകടം. സാധന കോളനിയിലെ മൂന്ന് നില അപ്പാര്‍ട്ട്‌മെന്റാണ് നിലംപൊത്തിയത്.  

കെട്ടിടത്തിനു ഒരു സുരക്ഷയുമുണ്ടായിരുന്നില്ലെന്നു ജനങ്ങള്‍ ആരോപിച്ചു. അതേസമയം കെട്ടിടത്തില്‍ താമസിക്കുന്നത് അപകടമാണെന്ന് ഗുജറാത്ത് ഹൗസിങ് ബോര്‍ഡ് താമസക്കാര്‍ക്ക് മുന്നറിയിപ്പു നല്‍കിയിരുന്നുവെന്ന് അധികൃതര്‍ പറയുന്നു. 

ഗുജറാത്ത് ഹൗസിങ് ബോര്‍ഡ് 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിത കെട്ടിടമാണിത്. കെട്ടിടം സുരക്ഷിതമല്ലെന്ന് നേരത്തെ തന്നെ ആളുകളെ അറിയിച്ചിരുന്നുവെന്നാണ് അധികൃതരുടെ വാദം. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഔചിത്യം പാലിക്കണമായിരുന്നു'; തളിപ്പറമ്പിലെ സ്ഥാനാര്‍ത്ഥിത്വത്തില്‍ എംഎ ബേബി

സർക്കാർ സ്കൂളുകളിൽ ഗായത്രി മന്ത്രവും സരസ്വതി വന്ദനവും നിർബന്ധം; ഛത്തീസ്ഗഢ് സർക്കാരിന്റെ ഉത്തരവിനെതിരെ പ്രതിഷേധം

പഴയ കാമുകിയോ കാമുകനെയോ കാണുമ്പോൾ പാനിക് ആവാറുണ്ടോ? ഇതിന് പിന്നിൽ മനഃശാസ്ത്രപരമായ കാരണമുണ്ട്

'മഞ്ജു വാര്യർ കഞ്ഞി എടുക്കട്ടേ എന്ന് ചോദിക്കും, വേണ്ടെന്ന് പറഞ്ഞേക്കണേ രാജുവേട്ടാ'; 'ഒടിയൻ' പ്രഖ്യാപിച്ച് പൃഥ്വിരാജ്

ഒരേ ദിവസം തകര്‍ന്നുവീണത് തന്ത്രപ്രധാന ബോംബര്‍ വിമാനങ്ങള്‍; ശീതയുദ്ധത്തിലെ റഷ്യയുടെയും യുഎസിന്റെയും 'കരുത്ത്'

SCROLL FOR NEXT