പ്രതീകാത്മക ചിത്രം 
India

മാന്‍ഹോള്‍ വൃത്തിയാക്കുന്നതിനിടെ 3 ശുചീകരണ തൊഴിലാളികള്‍ ശ്വാസം മുട്ടിമരിച്ചു

മാൻഹോൾ വൃത്തിയാക്കുന്നതിനിടെ മൂന്നു ശുചീകരണ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: മാൻഹോൾ വൃത്തിയാക്കുന്നതിനിടെ മൂന്നു ശുചീകരണ തൊഴിലാളികൾ ശ്വാസം മുട്ടി മരിച്ചു. കർണാടകയിലെ രാമനഗരത്തിലാണ് അപകടമുണ്ടായത്. ബംഗളൂരുവിൽ നിന്ന് ജോലിക്കെത്തിയവരാണ് മരിച്ചതെന്ന് രാമനഗരം എസ്.പി അറിയിച്ചു.

ഒരാൾ മാൻഹോളിൽ പ്രവേശിക്കുമ്പോഴും മറ്റുള്ളവർ സഹപ്രവർത്തകനെ രക്ഷിക്കുന്നതിനിടെയുമാണ് ശ്വാസംമുട്ടി മരിച്ചത്.

മാൻഹോളിലെ മാലിന്യങ്ങൾ വൃത്തിയാക്കാനായി ബംഗളൂരുവിലെ കമല നഗറിൽ നിന്ന് ആറു പേരെയാണ് കരാറുകാരൻ രാമനഗരത്ത് എത്തിച്ചത്.

ശുചീകരണ തൊഴിലാളികളെ രാമനഗരത്തിൽ എത്തിച്ച കരാറുകാരനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT