പ്രതീകാത്മക ചിത്രം 
India

രണ്ട് ​ഗർഭിണികളും രണ്ട് കുട്ടികളുമടക്കം അഞ്ച് പേർ കിണറ്റിൽ മരിച്ച നിലയിൽ; ദുരൂഹം

ശനിയാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ച സ്ത്രീകളിൽ രണ്ട് പേർ പൂർണ ഗർഭിണികളാണ്. അഞ്ച് പേരെയും ബുധനാഴ്ച മുതൽ കാണാതായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പുർ: ​ഗർഭിണികളായ രണ്ട് സ്ത്രീകളടക്കം അഞ്ച് പേരുടെ മൃതദേഹങ്ങൾ കിണറ്റിൽ കണ്ടെത്തി. മൂന്ന് സ്ത്രീകളേയും രണ്ട് കുട്ടികളേയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാജസ്ഥാനിലെ ജയ്പുർ ജില്ലയിൽ ഡുഡു നഗരത്തിലാണ് ദുരൂഹ സാഹചര്യത്തിൽ മൃതദേഹങ്ങൾ കിടന്നത്.

ശനിയാഴ്ചയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മരിച്ച സ്ത്രീകളിൽ രണ്ട് പേർ പൂർണ ഗർഭിണികളാണ്. അഞ്ച് പേരെയും ബുധനാഴ്ച മുതൽ കാണാതായിരുന്നു.

സഹോദരിമാരായ കലു ദേവി, മംമ്ത, കമലേഷ് എന്നിവരാണ് മരിച്ച സ്ത്രീകൾ. മരിച്ച കുട്ടികളിൽ ഒരാൾക്ക് നാല് വയസും മറ്റൊരു കുട്ടിക്ക് 27 ദിവസവും മാത്രമാണ് പ്രായം. കുട്ടികൾ രണ്ട് പേരും കലു ദേവിയുടെ മക്കളാണ്. മംമ്താ ദേവിയും കമലേഷും പൂർണ ഗർഭിണികളാണ്.

ഇവരുടെ വീട്ടിൽ നിന്ന് രണ്ട് കിലോമീറ്റർ അകലെയുള്ള കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. സ്ത്രീധനത്തിന്റെ പേരിൽ ഭർതൃ വീട്ടുകാർ കൊലപ്പെടുത്തിയെന്ന് ആരോപണമുണ്ട്. 15 ദിവസം മുൻപ് അമ്മായിയമ്മയുടെ മർദനത്തിൽ കണ്ണിനു പരിക്കേറ്റ കാലു ദേവിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഒക്ടോബർ 16ന് ഇടുക്കി ജില്ല ഹർത്താൽ

NIT Calicut: അപ്രന്റീസ് തസ്തികയിൽ 30 ഒഴിവുകൾ; ഡിഗ്രി, ഡിപ്ലോമ യോഗ്യത

അധ്യാപകരുടേയും വിദ്യാര്‍ത്ഥിനികളുടേയും മോർഫ് ചെയ്ത ചിത്രങ്ങള്‍ അശ്ലീല സൈറ്റുകളില്‍; എബിവിപി നേതാവിനെതിരെ കേസ്

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിലേക്ക് തിരിച്ചു

തിരിച്ചെത്തിയ പ്രവാസികൾക്ക് നോർക്ക റിട്ടേണി ഐഡി കാർഡ്; ഇപ്പോൾ അപേക്ഷിക്കാം