പ്രതീകാത്മക ചിത്രം 
India

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങി; മൂന്ന് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു

മഹാരാഷ്ട്രയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: മഹാരാഷ്ട്രയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ മൂന്ന് തൊഴിലാളികള്‍ ശ്വാസംമുട്ടി മരിച്ചു. പൊതു ശൗചാലയത്തിന്റെ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാന്‍ ഇറങ്ങിയപ്പോഴാണ് സംഭവം.

മുംബൈ കണ്ടിവാലിയില്‍ ഉച്ചയോടെയാണ് സംഭവം.ടാങ്കില്‍ ഇറങ്ങാതിരുന്നത് കാരണം ഇവരുടെ കൂടെ ഉണ്ടായിരുന്ന മറ്റൊരു തൊഴിലാളി രക്ഷപ്പെട്ടു. മൂന്ന് തൊഴിലാളികള്‍ സെപ്റ്റിക് ടാങ്കില്‍ കുടുങ്ങിയത് ശ്രദ്ധയില്‍പ്പെട്ടിട്ടും രക്ഷിക്കാന്‍ തയ്യാറാവാതെ കൂടെ വന്നയാള്‍ സ്ഥലത്ത് നിന്ന് കടന്നുകളയുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് അഗ്നിരക്ഷാ സേനയും പൊലീസും സംഭവ സ്ഥലത്തെത്തിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അബോധാവസ്ഥയിലായ മൂവരെയും ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല എന്ന് പൊലീസ് പറയുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT