പ്രതീകാത്മക ചിത്രം 
India

പട്ടാപ്പകല്‍ 87കാരിയെ ബലാത്സംഗം ചെയ്തു; ശുചീകരണ തൊഴിലാളി അറസ്റ്റില്‍

30കാരനായ ശുചീകരണ തൊഴിലാളിയാണ് അറസ്റ്റിലായത്.

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പട്ടാപ്പകല്‍ 87കാരിയെ വീട്ടില്‍ കയറി ബലാത്സംഗം ചെയ്ത സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. 30കാരനായ ശുചീകരണ തൊഴിലാളിയാണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച ഉച്ചയ്ക്കാണ് ഡല്‍ഹി തിലക് നഗറില്‍ താമസിക്കുന്ന 87കാരി ബലാത്സംഗം ചെയ്യപ്പെട്ടത്.

മകളോടൊപ്പമാണ് വയോധിക തിലക് നഗറിലെ വീട്ടില്‍ താമസിച്ചിരുന്നത്. ഉച്ചയ്ക്ക് മകള്‍ പുറത്തുപോയ സമയത്താണ് ക്രൂരത നടന്നത്. അജ്ഞാതനായ ഒരാള്‍ ഉച്ചയ്ക്ക് 12.30ഓടെ വീട്ടില്‍ അതിക്രമിച്ച് കയറിയെന്നും ബലാത്സംഗം ചെയ്‌തെന്നുമാണ് പരാതിയില്‍ പറയുന്നത്. 

പുറത്തുപോയ മകള്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ചോരയൊലിച്ച് കിടക്കുന്നനിലയിലാണ് 87കാരിയെ കണ്ടെത്തിയത്. വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ നിലയിലായിരുന്നുവെന്നും പരാതില്‍ പറയുന്നു.

അതേസമയം, വീട്ടില്‍നിന്ന് മൊബൈല്‍ഫോണ്‍ മോഷണം പോയെന്ന് പറഞ്ഞാണ് മകള്‍ ആദ്യം പരാതി നല്‍കിയതെന്ന് പൊലീസ് പറഞ്ഞു. ഈ പരാതിയില്‍ എഫ്‌ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തതിന് ശേഷമാണ് അമ്മ ലൈംഗികമായി ഉപദ്രവിക്കപ്പെട്ടെന്ന് മകള്‍ ആരോപിച്ചത്. ഇതോടെ ബലാത്സംഗക്കുറ്റമടക്കം എഫ്‌ഐആറില്‍ കൂട്ടിച്ചേര്‍ത്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

ദുബൈയില്‍ എത്തിയാല്‍ ഉറപ്പായും അറിഞ്ഞിരിക്കേണ്ട എട്ട് നമ്പറുകള്‍, എങ്ങനെ കണ്ടെത്താം

ഇന്ത്യ മൊത്തം വല വിരിച്ച് 'സ്പൈഡർമാൻ'! 100 കോടിയും കടന്ന് കുതിപ്പ്; ബോക്സ് ഓഫീസ് കളക്ഷൻ അറിയാം

കറന്റ് പോയോ, ഈ നമ്പര്‍ സേവ് ചെയ്ത് വെച്ചോളൂ; മെസേജ് അയച്ചാല്‍ ഉടന്‍ പരിഹാരമുണ്ടാകും

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ