34% Children Aged Under 5 Stunted,15% Underweight, Reveals Government Data Representational image
India

രാജ്യത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ വളര്‍ച്ചാ മുരടിപ്പും ഭാരക്കുറവും; കേന്ദ്രത്തിന്റെ കണക്കുകള്‍ ഇങ്ങനെ

രാജ്യത്തെ അംഗന്‍വാടികളിലെ 6.44 കോടിയിലധികം കുട്ടികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രസ്താവന

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളില്‍ 34 ശതമാനം പേര്‍ക്ക് വളര്‍ച്ചാ മുരടിപ്പും 15 ശതമാനത്തിന് ഭാരക്കുറവും ഉണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍. വനിതാ ശിശു വികസന സഹമന്ത്രി സാവിത്രി താക്കൂര്‍ ആണ് ഈ കണക്കുകള്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.

രാജ്യത്തെ അംഗന്‍വാടികളിലെ 6.44 കോടിയിലധികം കുട്ടികളില്‍ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രസ്താവന. 2021 ല്‍ 11 മുന്‍ഗണനാ സംസ്ഥാനങ്ങളില്‍ (ആന്ധ്രാപ്രദേശ്, ബീഹാര്‍, ഛത്തീസ്ഗഢ്, ഗുജറാത്ത്, ജാര്‍ഖണ്ഡ്, കര്‍ണാടക, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ്) ലോകബാങ്ക് നടത്തിയ 2021 ലെ സര്‍വേയും താക്കൂര്‍ പങ്കുവെച്ചു. പ്രശ്‌നപരിഹാരത്തിനായി പോഷണ്‍ അഭിയാന്‍ വഴി നിരവധി സേവനങ്ങള്‍ നല്‍കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഇത് 80 ശതമാനത്തിലധികം സ്ത്രീകളിലേയ്ക്ക് എത്തിച്ചെന്നും മന്ത്രി പറഞ്ഞു.

കുട്ടികള്‍ക്കിടയിലെ വളര്‍ച്ച മുരടിപ്പ്, ക്ഷീണം, ഭാരക്കുറവ് എന്നിവ മനസിലാക്കുന്നതിനായി 2021ല്‍ ഏര്‍പ്പെടുത്തിയ പോഷണ്‍ ട്രാക്കര്‍ എന്ന സംവിധാനം പ്രവര്‍ത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. കൃത്യമായ ബോധവല്‍ക്കണത്തിന്റെ ബാഗമായി 81 ശതമാനം സ്ത്രീകളും ആറ് മാസം വരെ കുഞ്ഞുങ്ങള്‍ക്ക് കൃത്യമായി മുലയൂട്ടല്‍ നടത്തുന്ന അവസ്ഥയിലേയ്ക്ക് എത്തിച്ചേര്‍ന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

34% Children Aged Under 5 Stunted,15% Underweight, Reveals Government Data

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന നിയമസഭാ സമ്മേളനത്തിന് ഇന്ന് തുടക്കം, ആദ്യം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം; ബജറ്റ് 29ന്

മുന്‍കൂര്‍ തുകയടച്ചില്ല എന്ന കാരണത്താല്‍ ചികിത്സ നിഷേധിക്കരുത്; ആശുപത്രികളില്‍ ഫീസ് പ്രദര്‍ശിപ്പിക്കണം, പരാതിപരിഹാര സംവിധാനം നിര്‍ബന്ധം

സുഹൃത്തിന്റെ വീട്ടിലെ 4 വയസുകാരിയെ പീഡിപ്പിച്ചു; കോഴിക്കോട് 22കാരൻ പിടിയിൽ

അയ്യപ്പന്‍ ഇനി യോഗനിദ്രയില്‍; ഇന്ന് ദര്‍ശനം നടത്തിയത് രാജപ്രതിനിധി മാത്രം; ശബരിമല നട അടച്ചു

റെഡ് ഹോട്ട് ആര്‍സിബി! ഗുജറാത്തിനെ വീണ്ടും തകര്‍ത്തു; തുടരെ അഞ്ചാം ജയം, പ്ലേ ഓഫിൽ

SCROLL FOR NEXT