സെമി നേരില്‍ കണ്ടു, ഇനി ഫൈനല്‍ ആവേശം; ധോനി അഹമ്മദാബാദില്‍ (വിഡിയോ)

ഇന്ത്യ- ന്യൂസിലന്‍ഡ് ഫൈനല്‍ കാണാന്‍ അഹമ്മദാബാദില്‍ എത്തി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
MS Dhoni arrives at Ahmedabad
MS Dhoni
Updated on
1 min read

അഹമ്മദാബാദ്: വാംഖഡെയില്‍ ഇന്ത്യ- ഇംഗ്ലണ്ട് ടി20 ലോകകപ്പ് സെമി കാണാന്‍ വന്നതിനു പിന്നാലെ ഫൈനല്‍ പോരാട്ടം കാണാനായി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഇതിഹാസവുമായ എംഎസ് ധോനി അഹമ്മദാബാദിലെത്തി. ഇന്ത്യ- ന്യൂസിലന്‍ഡ് ഗ്രാന്‍ഡ് ഫിനാലെ ഇന്ന് വൈകീട്ട് 7.00 മുതല്‍ അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് അരങ്ങേറുന്നത്.

ഐപിഎല്‍ ഒരുക്കങ്ങള്‍ക്കിടെയാണ് ധോനി കഴിഞ്ഞ ദിവസം സെമി പോരാട്ടം നേരില്‍ കാണാന്‍ സ്‌റ്റേഡിയത്തിലെത്തിയത്. ഭാര്യ സാക്ഷി ധോനിയ്‌ക്കൊപ്പമാണ് താരം വാംഖഡെയില്‍ എത്തിയത്.

MS Dhoni arrives at Ahmedabad
ഇന്ത്യ കരുതിയിരിക്കണം, ഈ 5 കിവി താരങ്ങളെ

ഇന്ത്യ- ഇംഗ്ലണ്ട് സെമി പോരാട്ടം കാണാന്‍ നിരവധി വിഐപികളാണ് ഗ്യാലറിയിലെത്തിയത്. രോഹിത് ശര്‍മ, ആലിയ ഭട്ട്, രണ്‍ബീര്‍ കപൂര്‍, അനില്‍ കപൂര്‍ അടക്കമുള്ളവരും വാംഖഡെയിലുണ്ടായിരുന്നു.

2007ല്‍ പ്രഥമ ടി20 ലോകകപ്പ് കിരീടം ഇന്ത്യക്കു സമ്മാനിച്ച നായകനാണ് ധോനി. 2011ല്‍ ഏകദിന ലോക കിരീടം ഇന്ത്യ നേടുമ്പോഴും നയിച്ചത് ധോനിയായിരുന്നു.

MS Dhoni arrives at Ahmedabad
രോഹിത് സഞ്ജുവിനോട് പറഞ്ഞത്; ആ വൈറല്‍ 'മോട്ടിവേഷനു' പിന്നില്‍...
Summary

Former Captain of the Indian Cricket Team MS Dhoni arrives at Ahmedabad

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com