India

399 രൂപയ്ക്ക് കോവിഡ് കിറ്റ് ;  മൂന്നുമണിക്കൂറിനകം ഫലം ; 'കൊറോഷുര്‍'മായി ഡല്‍ഹി ഐഐടി

നിലവില്‍ ആര്‍ടി-പിസിആര്‍ കിറ്റിന് 2200-3000 രൂപ വരെ ചെലവുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : തദ്ദേശീയമായി വികസിപ്പിച്ച ഏറ്റവും വില കുറഞ്ഞ കോവിഡ് പരിശോധനാ കിറ്റുമായി ഡല്‍ഹി ഐഐടി. കൊറോഷുര്‍ എന്ന ആര്‍ടി-പിസിആര്‍  കിറ്റിന് വില 399 രൂപയാണ്. ലാബ് അനുബന്ധ ചെലവ് അടക്കം 650 രൂപയ്ക്ക് പരിശോധന നടത്താനാകുമെന്ന് ഐഐടി വ്യക്തമാക്കി.

ഐഐടിയുടെ കുസുമ സ്‌കൂള്‍ ഓഫ് ബയോളജിക്കല്‍ സയന്‍സസിലെ പ്രൊഫസര്‍ വിവേകാനന്ദന്‍ പെരുമാളിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് കിറ്റ് വികസിപ്പിച്ചത്. നിലവില്‍ ആര്‍ടി-പിസിആര്‍ കിറ്റിന് 2200-3000 രൂപ വരെ ചെലവുണ്ട്. 

കിറ്റിന് ഐസിഎംആറും ഡ്രഗ് കണ്‍ട്രോളര്‍ ഓഫ് ഇന്ത്യയും അംഗീകാരം നല്‍കി. ഈ കിറ്റ് ഉപയോഗിച്ച് മൂന്നുമണിക്കൂറിനകം ഫലം അറിയാനാകും. കിറ്റ് നിര്‍മ്മിക്കാന്‍ 10 കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കിയിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT