ജയ്പൂർ: രാജസ്ഥാനിൽ സ്കൂൾ കെട്ടിടം തകർന്നു വീണ് ആറു വിദ്യാർത്ഥികൾ മരിച്ചു. 17 കുട്ടികൾക്ക് പരിക്കേറ്റു. നിരവധി കുട്ടികൾ തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോർട്ട്. രാജസ്ഥാനിലെ ജലവാർ ജില്ലയിലെ സർക്കാർ സ്‌കൂൾ കെട്ടിടത്തിന്റെ ഒരു ഭാഗമാണ് തകർന്നുവീണത്. മനോഹർതാന ബ്ലോക്കിലെ പിപ്ലോഡി സർക്കാർ സ്കൂളില്‍ വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് അപകടമുണ്ടായത്.
പ്രഭാതപാർത്ഥനയ്ക്കായുള്ള തയ്യാറെടുപ്പിനിടെ സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീഴുകയായിരുന്നു. ഈ സമയം അധ്യാപകരും ജീവനക്കാരും കുട്ടികളും ഉൾപ്പെടെ 40 ഓളം പേര്‍ സംഭവസ്ഥലത്തുണ്ടായിരുന്നു എന്നാണ് വിവരം.കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് പരിക്കേറ്റവരെ നാട്ടുകാരും പൊലീസും ചേർന്ന് പുറത്തെടുത്തത്.
പരിക്കേറ്റ കുട്ടികളിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. കെട്ടിടം വളരെ ജീർണാവസ്ഥയിലായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. പരിക്കേറ്റ കുട്ടികളുടെ വിദഗ്ധ ചികിത്സയ്ക്ക് ഉറപ്പാക്കാൻ വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവർ അധികൃതർക്ക് നിർദേശം നൽകി. സംഭവത്തിൽ വിശദമായ അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates