ഗുരുഗ്രാം വാഹനാപകടം, ട്വിറ്റര്‍ 
India

അമിതവേഗതയില്‍ വന്ന ട്രക്ക് നിയന്ത്രണംവിട്ട് ഡിവൈഡറില്‍ ഇടിച്ചുകയറി, കാറിന് മുകളിലേക്ക് മറിഞ്ഞു; നാലു മരണം

ട്രക്ക് നിയന്ത്രണം വിട്ട് കാറിന്റെ മുകളിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ഗുരുഗ്രാം: ട്രക്ക് നിയന്ത്രണം വിട്ട് കാറിന്റെ മുകളിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു. കാറില്‍ ഉണ്ടായിരുന്ന ഒരു സ്ത്രീ അടക്കം സ്വകാര്യ കമ്പനിയിലെ നാലു എക്‌സിക്യൂട്ടീവുകളാണ് മരിച്ചത്. 

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിക്ക് ഡല്‍ഹി- ജയ്പൂര്‍ ഹൈവേയില്‍ ഗുരുഗ്രാമിന്റെ പ്രാന്തപ്രദേശത്താണ് സംഭവം. അമിതവേഗതയില്‍ വന്ന ട്രക്ക് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുകയറിയ ശേഷം കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. നിറയെ ലോഡുമായി വന്ന ട്രക്കാണ് മറിഞ്ഞത്. ഉദയ്പൂരില്‍ നിന്ന് നോയിഡയിലേക്ക് വരികയായിരുന്നു കാര്‍.

സ്ത്രീക്ക് പുറമേ രണ്ടു പുരുഷന്മാരും ഡ്രൈവറുമാണ് മരിച്ചത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. കാറില്‍ ഉണ്ടായിരുന്ന മറ്റു രണ്ടുപേര്‍ക്ക് പരിക്കുപറ്റി. ഇവര്‍ ചികിത്സയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പ്രതിപക്ഷത്തിന്റേത് തെളിവില്ലാത്ത ആരോപണം, തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'; വിമര്‍ശനവുമായി മുന്‍ ജഡ്ജിമാര്‍

ബീഫ് ലിവർ പെപ്പർ, ബീഫ് റോസ്റ്റ്, ചിക്കൻ 65 വാങ്ങിക്കഴിച്ചു; പിന്നാലെ വയറുവേദന, ഛർദി, വയറിളക്കം; ഹൈപ്പർ മാർക്കറ്റിന് 60,000 രൂപ പിഴ

യുഎഇയില്‍ ആത്മഹത്യാ ശ്രമം ഇനി കുറ്റകൃത്യമല്ല; പ്രേരണയ്ക്ക് തടവും പിഴയും നാടുകടത്തലും

'സമരാ​ഗ്നി'യിൽ ഡൽഹി; 'തോല്‍ക്കുമ്പോള്‍ മാത്രം ഇവിഎമ്മിന് ആക്ഷേപം'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

വാഴയ്ക്ക് ശേഷം ആനന്ദ് മേനൻ; മഞ്ജു വാര്യരുടെ 'ഹാപ്പിലൂപ്പ്' ഫസ്റ്റ് ലുക്ക് പുറത്ത്