തകര്‍ന്നുവീണ നാലുനില കെട്ടിടം 
India

നാട്ടുകാര്‍ നോക്കിനില്‍ക്കെ നാലുനില കെട്ടിടം നിലംപതിച്ചു; വീഡിയോ

അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈയിലെ ബോറിവാലിയില്‍ നാലുനില കെട്ടിടം തകര്‍ന്നുവീണു. ഇന്ന് ഉച്ചയോടെയാണ് അപകടം. ആളൊഴിഞ്ഞതും പഴകിപൊളിഞ്ഞതുമായ കെട്ടിടമാണ് നിലംപതിച്ചത്. ആര്‍ക്കും  പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. 

അവശിഷ്ടങ്ങള്‍ക്കിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോയെന്ന് പരിശോധിച്ചുവരികയാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പടിഞ്ഞാറന്‍ ബോറിവാലിയിലെ സായിബാബ നഗറിലെ ക്ഷേത്രത്തിന് സമീപമുള്ള ഗീതാഞ്ജലി കെട്ടിടമാണ് തകര്‍ന്നുവീണത്.

കെട്ടിടത്തിന്റെ ജീര്‍ണത കണക്കിലെടുത്ത് നേരത്തെ തന്നെ അവിടെയുള്ളവരെ മാറ്റിയതായി ബിഎംസി അധികൃതര്‍ പറഞ്ഞു.കെട്ടിടം തകര്‍ന്നതിന് പിന്നാലെ എട്ട് ഫയര്‍ എന്‍ജിനുകളും അഗ്നിശമനസേനാംഗങ്ങളും സ്ഥലത്തെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ

'13 വർഷം മുൻപ് ഉണ്ടായ രോ​ഗാവസ്ഥ; ഇമ്മ്യൂണിറ്റി പ്രസ്ശനങ്ങളും പിസിഒഎസും മാറിയത് യോ​ഗ പരിശീലനത്തിലൂടെ'

മർദ്ദനമേറ്റ മനോവിഷമത്തിൽ ആത്മഹത്യ: കോളജ് അധ്യാപികയുടെ മരണത്തിൽ കാമുകൻ അറസ്റ്റിൽ

പത്ത് ദിവസം ഉറക്കമില്ലാതെ ഷൂട്ട് ചെയ്തു; ഛര്‍ദ്ദിച്ചു, ഉറങ്ങാന്‍ ഇഞ്ചക്ഷന്‍ വേണ്ടി വന്നു, ഒടുവില്‍ മടുത്തു: സംയുക്ത വര്‍മ