പ്രതീകാത്മക ചിത്രം 
India

കശ്മീരിലെ രജൗരിയില്‍ സ്‌ഫോടനം; നാലുവയസുള്ള കുട്ടി കൊല്ലപ്പെട്ടു; 7 പേര്‍ക്ക് പരിക്ക്; ഭീകരര്‍ക്കായി തിരച്ചില്‍

പ്രദേശം സൈന്യം വളഞ്ഞതായും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു 

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീനഗര്‍: ജമ്മു-കശ്മീരിലെ രജൗരി ജില്ലയിലെ ഡാംഗ്രി ഗ്രാമത്തിലുണ്ടായ സ്‌ഫോടനത്തില്‍ നാലുവയസുള്ള കുട്ടി കൊല്ലപ്പെട്ടു. മൂന്നുകുട്ടികള്‍ ഉള്‍പ്പടെ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇന്നലെ ഭീകകാരക്രമണത്തില്‍ കൊല്ലപ്പെട്ടയാളുടെ വീടിന് സമീപത്താണ് സ്‌ഫോടനം നടന്നത്.

ഞായറാഴ്ച വൈകീട്ട് രജൗരി ജില്ലയിലെ മൂന്ന് വീടുകള്‍ക്ക് നേരെ ഭീകരര്‍ നടത്തിയ വെടിവയ്പില്‍ നാലു ഗ്രാമവാസികള്‍ കൊല്ലപ്പെട്ടിരുന്നു. ഇന്ന് രാവിലെ  ഉണ്ടായ ആക്രമണത്തില്‍ ഒരു കുട്ടി മരിക്കുകയും ഏഴ് പേര്‍ക്ക് പരിക്കേറ്റതായും ജമ്മുവിലെ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് മുകേഷ് സിങ് പറഞ്ഞു. പ്രദേശം സൈന്യം വളഞ്ഞതായും സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ഭീകരരെന്ന് സംശയിക്കുന്ന ആളുകളാണ് ആക്രമണം നടത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞതായി പൊലീസ് കൂട്ടിച്ചേര്‍ത്തു. 

നാലുയസുകാരനായ വിഹാന്‍കുമാറാണ് കൊല്ലപ്പെട്ടത്. സാന്‍വി ശര്‍മ(4) കനയ്യ ശര്‍മ (14) വന്‍ഷു ശര്‍മ(15) സമീക്ഷ ദേവി (20) ശാരദ ദേവി (38) കമലേശ് ദേവി (55) സമീക്ഷ ശര്‍മ എന്നിവര്‍ക്കാണ് പരിക്കേറ്റതെന്നും പൊലീസ് പറഞ്ഞു. ഇവര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗാളില്‍ 15 ബൂത്തുകളില്‍ നാളെ റീപോളിങ്

അരിമ്പൂരില്‍ കിണറ്റില്‍ കല്ലുകെട്ടി താഴ്ത്തിയ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍; സ്ത്രീയുടെ അടിവസ്ത്രവും കണ്ടെത്തി; അന്വേഷണം

വൈഭവിനെ പുറത്താക്കിയതിൽ അതിര് വിട്ട് ആഘോഷം; ജാമിസനെതിരെ വിമർശനം (വിഡിയോ)

ദമ്പതികളുടെയും 2 മക്കളുടെയും മരണത്തില്‍ വില്ലന്‍ തണ്ണിമത്തന്‍ അല്ല; അവയവങ്ങള്‍ പച്ചനിറത്തിലായ നിലയില്‍

പരാഗിന് സെഞ്ച്വറി നഷ്ടം; ഫെരേരയുടെ വെടിക്കെട്ടിന്റെ ബലത്തിൽ മുന്നേറി രാജസ്ഥാൻ, ഡൽഹിയ്ക്ക് വിജയലക്ഷ്യം 226 റൺസ്

SCROLL FOR NEXT