India

40 രൂപയ്ക്ക് ബിയര്‍, വൈനിനും വില കുറച്ചു, ബാറുകള്‍ ഇനി രാത്രി ഒരുമണി വരെ ; ഹരിയാനയില്‍ പുതിയ മദ്യനയം

മദ്യം വിളമ്പുന്ന ഹോട്ടലുകളുടെയും റെസ്‌റ്റോറന്റുകളുടെയും ലൈസന്‍സ് ഫീസില്‍ ഇളവുവരുത്തി

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഢ്: ഹരിയാനയില്‍ ബാറുകള്‍ ഇനി പുലര്‍ച്ചെ ഒരു മണി വരെ തുറക്കും. സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ മദ്യനയത്തിലാണ് ആ തീരുമാനം. കൂടാതെ ബിയറിന്റെയും വൈനിന്റെയും വില സര്‍ക്കാര്‍ കുത്തനെ കുറച്ചു. മദ്യം വിളമ്പുന്ന ഹോട്ടലുകളുടെയും റെസ്‌റ്റോറന്റുകളുടെയും ലൈസന്‍സ് ഫീസില്‍ ഇളവുവരുത്തുകയും ചെയ്തു.

എക്‌സൈസ് വകുപ്പിന്റെ ചുമതല വഹിക്കുന്ന ഉഫമുഖ്യമന്ത്രി ദുഷ്യന്ത് ചൗതാലയാണ് പുതിയ മദ്യനയം അവതരിപ്പിച്ചത്. ഇതിന് മനോഹര്‍ ലാല്‍ ഖട്ടാറുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അംഗീകാരം നല്‍കി. സംസ്ഥാനത്ത് നിലവില്‍ 11 മണിവരെയാണ് നഗരങ്ങളിലെ ബാറുകളുടെ പ്രവര്‍ത്തനസമയം. ഇത് രണ്ട് മണിക്കൂര്‍കൂടി നീട്ടി പുലര്‍ച്ചെ ഒരു മണിവരെയാക്കി.

ഇതിന് ബാറുടമകള്‍ മണിക്കൂറിന് 10 ലക്ഷം രൂപ അധിക വാര്‍ഷിക ലൈസന്‍സ് ഫീസ് അടയ്ക്കണം. പുതിയ തീരുമാനത്തോടെ, ഗുരുഗ്രാമിലെയും ഫരീദാബാദിലെയും പാഞ്ച്ഗുളയിലെയും ബാറുകള്‍ ഇനിമുതല്‍ പുലര്‍ച്ചെ ഒരു മണി തുറക്കും. പുതിയ നിയമം ഏപ്രില്‍ ഒന്നിന് പ്രാബല്യത്തില്‍ വരും. എല്ലാത്തരം മദ്യത്തിന്റെയും എക്‌സൈസ് ഡ്യൂട്ടിയിലും ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബിയറിന്റെ എക്‌സൈസ് ഡ്യൂട്ടിയില്‍ ലിറ്ററിന് 10 രൂപയാണ് കുറവ് വരുത്തിയത്. 3.5 മുതല്‍ 5.5 ശതമാനം വരെ ആല്‍ക്കഹോള്‍ അടങ്ങിയിട്ടുള്ള ബിയറിന് ലിറ്ററിന് 50 രൂപയായിരുന്നത് ഇനിമുതല്‍ 40 രൂപയായി കുറയും. നമ്പര്‍ വണ്‍ കാറ്റഗറിയിലുള്ള മദ്യത്തിന്റെ എക്‌സൈസ് തീരുവ 44 രൂപയില്‍ നിന്നും 60 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.

അതേസമയം ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യത്തിന്റെ വിലയില്‍ മാറ്റം വരുത്തിയിട്ടില്ല. എക്‌സൈസ് തീരുവയിലെ മാറ്റങ്ങള്‍ വഴി ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ 7500 കോടിയാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി ചൗതാല പറഞ്ഞു. നിലവില്‍ 6,600-6,700 കോടിയായിരുന്നു ലഭിച്ചിരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

സുവേന്ദു അധികാരി ഒഴിഞ്ഞ നന്ദിഗ്രാമിൽ സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി; മുഖ്യമന്ത്രിയുടെ കൊല്ലപ്പെട്ട മുൻ സഹായിയുടെ അമ്മ സ്ഥാനാർത്ഥി

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്