41 അവശ്യമരുന്നുകളുടെ വില കുറയും 
India

പ്രമേഹം, ഹൃദ്രോഗ മരുന്നുകള്‍ ഉള്‍പ്പെടെ 41 അവശ്യമരുന്നുകളുടെ വില കുറയും

ഡാപ​ഗ്ലൈഫ്ലോസിൻ മെറ്റ്ഫോർമിൻ ഹൈ‍ഡ്രോക്ലോറൈഡ് ​ഗുളിക ഒന്നിന് 30 രൂപ ആയിരുന്നത് 16 രൂപ ആകും

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പ്രമേഹം, ഹൃദ്രോ​ഗം ഉൾപ്പെടെയുള്ളവയ്‌ക്ക് ഉപയോ​ഗിക്കുന്ന 41 മരുന്നുകളുടെ വില കുറയും. 41 അവശ്യമരുന്നുകളുടെ വിലയിൽ നേരിട്ടു കുറയുമ്പോൾ ഷെഡ്യൂൾഡ് പട്ടികയിലുള്ള (വില നിയന്ത്രണമുള്ളവ) ആറ് ഫോർമുലേഷൻസിന്റെ വിലയിലെ നിയന്ത്രണ പരിധിയിൽ മാറ്റം വരുത്തുകയാണ് ചെയ്‌തത്.

ഇതോടെ ​ഗ്ലൂക്കോസ് അളവു നിയന്ത്രിക്കുന്നതിന് ഉപയോ​ഗിക്കുന്ന ഡാപ​ഗ്ലൈഫ്ലോസിൻ മെറ്റ്ഫോർമിൻ ഹൈ‍ഡ്രോക്ലോറൈഡ് ​ഗുളിക ഒന്നിന് 30 രൂപ ആയിരുന്നത് 16 രൂപ ആകും. ​ഗ്യാസിന് ഉപയോ​ഗിക്കുന്ന ആന്റാസിഡ് ജെൽ മില്ലിലിറ്ററിന് 2.57 രൂപ ആയിരുന്നത് വിലയിൽ മാറ്റം വരുമ്പോൾ 56 പൈസ ആകും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഹൃദ്രോ​ഗത്തിന് ഉപയോ​ഗിക്കുന്ന അറ്റോവാസ്റ്റാറ്റിൻ ക്ലോപിഡോ​ഗ്രിൽ ആസ്പിരിൻ സംയുക്ത മരുന്നിന്റെ ഇപ്പോഴത്തെ വിലയായ 30 രൂപയിൽ നിന്ന് 13.84 ആയി കുറയും. ആസ്മയ്‌ക്കും ശ്വാസകോശ പ്രശ്നങ്ങൾക്കും ഉപയോ​ഗിക്കുന്ന ബുഡസൊനൈഡ്, ഫോർമാറ്റോറോൾ ഡോസ് ഒന്നിന് 6.62 രൂപയാക്കി. മുൻപ് 120 ഡോസുള്ള ബോട്ടിലിന് 3800 രൂപയായിരുന്നു വില.

അതേസമയം മൊത്തവിപണയി വില സൂചികയുടെ അടിസ്ഥാനമാക്കിയുള്ള മാറ്റമാണ് വിലയിൽ പ്രതിഫലിച്ചിരിക്കുന്നതെന്ന് ദേശീയ മരുന്നുവില നിയന്ത്രണ അതോറിറ്റി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

'13 വർഷം മുൻപ് ഉണ്ടായ രോ​ഗാവസ്ഥ; ഇമ്മ്യൂണിറ്റി പ്രസ്ശനങ്ങളും പിസിഒഎസും മാറിയത് യോ​ഗ പരിശീലനത്തിലൂടെ'

മർദ്ദനമേറ്റ മനോവിഷമത്തിൽ ആത്മഹത്യ: കോളജ് അധ്യാപികയുടെ മരണത്തിൽ കാമുകൻ അറസ്റ്റിൽ

പത്ത് ദിവസം ഉറക്കമില്ലാതെ ഷൂട്ട് ചെയ്തു; ഛര്‍ദ്ദിച്ചു, ഉറങ്ങാന്‍ ഇഞ്ചക്ഷന്‍ വേണ്ടി വന്നു, ഒടുവില്‍ മടുത്തു: സംയുക്ത വര്‍മ

വിഴിഞ്ഞം വ്യാജ കരാറുണ്ടാക്കി 300 കോടിയുടെ തട്ടിപ്പ്: മുഖ്യപ്രതി അറസ്റ്റിൽ; കൊച്ചി കേന്ദ്രീകരിച്ചും അന്വേഷണം