പ്രതീകാത്മക ചിത്രം 
India

45കാരി കൊല്ലപ്പെട്ട നിലയില്‍, മുഖം വികൃതമാക്കി; മകന്‍ ഒളിവില്‍ 

ഊര്‍മിള ദേവിയെയാണ് തുറസായ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

ചണ്ഡീഗഡ്: പഞ്ചാബില്‍ 45കാരി കൊല്ലപ്പെട്ട നിലയില്‍. ഊര്‍മിള ദേവിയെയാണ് തുറസായ സ്ഥലത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. മകളുടെ പരാതിയില്‍ മകനെതിരെ കേസടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.

ഖോത്രന്‍ കോളനിയില്‍ ഞായറാഴ്ചയാണ് സംഭവം. ഊര്‍മിള ദേവിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. മകള്‍ രേഖയുടെ പരാതിയില്‍ മകന്‍ ദീപക്കിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദീപക് ഒളിവിലാണെന്ന് പൊലീസ് പറയുന്നു. 

മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചാണ് കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. തുടര്‍ച്ചയായ ആക്രമണത്തില്‍ മുഖം വികൃതമാക്കിയിട്ടുണ്ട്. അതിനാല്‍ വീട്ടുകാര്‍ ഊര്‍മിളയെ തിരിച്ചറിയാന്‍ ബുദ്ധിമുട്ടിയതായി പൊലീസ്  പറയുന്നു. കൊലപാതകത്തിന് പിന്നിലെ കാരണം പൊലീസ് അന്വേഷിച്ച് വരികയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ലോകം ചുട്ടുപൊള്ളുന്നു, ഭൂമിയുടെ വലിയൊരു ഭാഗം ചുവപ്പ് നിറത്തില്‍; 1950ന് ശേഷം ആദ്യം, 'സൂപ്പര്‍ ഡ്യൂപ്പര്‍ എല്‍നിനോ', ആശങ്ക

​Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ

റിവര്‍ ഇന്‍ഡി ഇനി ഫ്‌ളിപ്കാര്‍ട്ടിലൂടെയും വാങ്ങാം; അറിയേണ്ടതെല്ലാം

പെനാൽറ്റി വിളിച്ചത് മാത്രമേ റഫറിക്ക് ഓർമയുള്ളു... അടിയോടടി! (വിഡിയോ)

റാഫിയയ്ക്കൊരു മൂലകോശ ദാതാവിനെ തേടി ഒഴുകിയെത്തി മനുഷ്യസ്നേഹം; അരീക്കോട് കണ്ടത് പ്രതീക്ഷയുടെ ജനക്കൂട്ടം