പ്രതീകാത്മക ചിത്രം 
India

45കാരനെയും കുടുംബത്തെയും ജീവനോടെ ചുട്ടുകൊല്ലാന്‍ ശ്രമം, കുടിലിന് തീവെച്ചു; അത്ഭുതകരമായി രക്ഷപ്പെട്ടു

ഉത്തര്‍പ്രദേശില്‍ കുടുംബത്തെ ഒന്നടങ്കം ചുട്ടുകൊല്ലാന്‍ ശ്രമം

Author : സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കുടുംബത്തെ ഒന്നടങ്കം ചുട്ടുകൊല്ലാന്‍ ശ്രമം. കുടിലിന് തീവെച്ച് കൊല്ലാനുളള ശ്രമത്തില്‍ നിന്ന് കുടുംബത്തെ നാട്ടുകാര്‍ രക്ഷിച്ചു. ആര്‍ക്കും പരിക്കുകളില്ല.

ഉത്തര്‍പ്രദേശിലെ പിലിബിത്തിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. 45കാരനെയും കുടുംബത്തെയുമാണ് ജീവനോടെ ചുട്ടുകൊല്ലാന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. സെപ്റ്റംബര്‍ 18ന് വിള നശിപ്പിച്ചതുമായി ബന്ധപ്പെട്ട് അക്രമികളുമായി തര്‍ക്കം ഉടലെടുത്തിരുന്നു. ഇതിന്റെ പേരില്‍ 45കാരനായ മേവ രാമിനെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയും ചെയ്തതായി പരാതിയുണ്ട്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ശനിയാഴ്ച രാത്രി പ്രതികാരം ചെയ്യാന്‍ വീണ്ടും സംഘം എത്തുകയായിരുന്നുവെന്ന് മേവാ റാണി പറയുന്നു. കുടുംബത്തോടൊപ്പം കുടിലില്‍ കഴിയുമ്പോള്‍ കുടിലിന് തീവെയ്ക്കുകയായിരുന്നു. തീ ഉയരുന്നത് കണ്ട നാട്ടുകാര്‍ ഓടി എത്തി ഇവരെ രക്ഷിക്കുകയായിരുന്നു. 50,000 രൂപയുടെ നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസില്‍ ചേരുമെന്നത് അസംബന്ധം; മരണം വരെ ബിജെപി പ്രവര്‍ത്തകയായി തുടരുമെന്ന് ശ്രീലേഖ

മുതിര്‍ന്ന നേതാക്കള്‍ കസ്റ്റഡിയില്‍; ഇന്നും ജന്തര്‍ മന്തര്‍ മാര്‍ച്ചിന് സിജെപിയുടെ ആഹ്വാനം, 'ഗ്യാനേഷിനെ പുറത്താക്കും വരെ പിന്നോട്ടില്ല'

ആത്മഹത്യ ചെയ്‌തെന്ന് പറഞ്ഞ് ആശുപത്രിയില്‍ എത്തിച്ചു, രോഗിയായ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ അറസ്റ്റില്‍; തുമ്പായത് ഡോക്ടറുടെ സംശയം

യുഎൻ പ്രസ്താവന തള്ളി ഇന്ത്യ, ഹൂതി ആക്രമണത്തിൽ നടുങ്ങി റിയാദ്, മിനി കൂപ്പർ അപകടത്തിൽ മൂന്ന് മരണം; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

സിജെപി പ്രതിഷേധം: നിയന്ത്രണങ്ങള്‍, കരുതല്‍ തടങ്കല്‍; സുപ്രീംകോടതിയില്‍ ഇന്ന് പ്രത്യേക സിറ്റിങ്