താഴ്ചയിലേക്ക് മറിഞ്ഞ ബസ് ക്രെയിൻ ഉപയോ​ഗിച്ച് പുറത്തെടുക്കുന്നു എഎൻഐ
India

മുംബൈയിൽ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞു; അഞ്ച് മരണം, 42 പേർക്ക് പരിക്ക്

കേസർ ​ഗ്രാമത്തിൽ നിന്നും തീർഥാടകരുമായി പന്തർപുരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുംബൈയിൽ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. അപകടത്തിൽ 42 പേർക്ക് പരിക്കേറ്റു. മുംബൈയിലെ എക്സ്പ്രസ് ഹൈവേയ്ക്ക് സമീപമായിരുന്നു അപകടം. ഡോംബിലയിലെ കേസർ ​ഗ്രാമത്തിൽ നിന്നും തീർഥാടകരുമായി പന്തർപുരിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പരിക്കേറ്റവരെ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് മുംബൈ - ലോനാവാല റോഡിൽ മൂന്ന് മണിക്കൂറോളം ​ഗതാ​ഗതം തടസപ്പെട്ടു. ക്രെയിൻ ഉപയോ​ഗിച്ച് താഴ്ചയിൽ നിന്ന് ബസ് പുറത്തെടുത്ത ശേഷം ​ഗതാ​ഗതം പുന:സ്ഥാപിച്ചു. അപകട കാരണം വ്യക്തമല്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍

മനസ്സു തുറന്ന് ചിരിക്കാം.., ഇന്ന് ലോക ചിരി ദിനം

ലൈഫ് ജാക്കറ്റ് ഉണ്ടെങ്കിൽ മാത്രം സരക്ഷിതരാവില്ല, ഇക്കാര്യങ്ങൾ കൂടി ഉറപ്പാക്കൂ

Today's Rashi Phalam May 3| ചെലവുകളിൽ നിയന്ത്രണം പാലിക്കുക, കുടുംബ ജീവിതം സന്തോഷകരമാകും

SCROLL FOR NEXT