പ്രതീകാത്മക ചിത്രം 
India

വിവാഹ ഘോഷയാത്രയില്‍ നൃത്തം ചെയ്യുന്നതിനിടെ ബസ് ഇടിച്ചുതെറിപ്പിച്ചു; അഞ്ചുവയസുകാരന്‍ മരിച്ചു, വാഹനം തല്ലിപ്പൊളിച്ച് നാട്ടുകാര്‍ 

വിവാഹ ഘോഷയാത്രയില്‍ മറ്റുള്ളവര്‍ക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ, പാഞ്ഞുവന്ന സ്വകാര്യ ബസ് ഇടിച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: വിവാഹ ഘോഷയാത്രയില്‍ മറ്റുള്ളവര്‍ക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ, പാഞ്ഞുവന്ന സ്വകാര്യ ബസ് ഇടിച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം. രോഷാകുലരായ ജനക്കൂട്ടം ബസ് അടിച്ചുതകര്‍ത്തു. മണിക്കൂറുകളോളം റോഡില്‍ ഗതാഗത സ്തംഭനം അനുഭവപ്പെട്ടു. 

നാഗ്പൂരില്‍ പാണ്ഡവ് കോളജിന് മുന്നിലുള്ള തിരക്കുള്ള റോഡില്‍ ബുധനാഴ്ചയാണ്് സംഭവം. അമ്മാവന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ എത്തിയ ശുഭമാണ് മരിച്ചത്. വിവാഹ ഘോഷയാത്രയില്‍ പങ്കെടുക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ബന്ധുക്കള്‍ക്കും അതിഥികള്‍ക്കുമൊപ്പം നൃത്തം ചെയ്യുന്നതിനിടെയാണ് അതിവേഗത്തില്‍ വന്ന ബസ് ശുഭത്തെ ഇടിച്ചുതെറിപ്പിച്ചത്.

സംഭവസ്ഥലത്ത് നിന്ന് ഡ്രൈവര്‍ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വഴിയാത്രക്കാര്‍ വാഹനം തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ വാഹനം അടിച്ചുതകര്‍ത്തതായാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

വരും ദിവസങ്ങളിലും ശക്തമായ മഴ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷ: ചുരുക്കപ്പട്ടിക പരിഷ്‌കരിച്ചു; രണ്ടുപേര്‍ പുറത്ത്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍