വി വൈദ്യനാഥൻ 
India

കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പ്രചരിപ്പിച്ചു; ക്ഷേത്ര പൂജാരി അറസ്റ്റിൽ 

കമ്പ്യൂട്ടറിന്റെ ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതി അറസ്റ്റിലായത്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ ഫേസ്ബുക്കിൽ പ്രചരിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ. തമിഴ്‌നാട്ടിലെ മടത്തുകുളം സ്വദേശി വി വൈദ്യനാഥൻ (50) ആണ് അറസ്റ്റിലായത്. യുഎസ് ആസ്ഥാനമായുള്ള നാഷണൽ സെന്റർ ഫോർ മിസ്സിംഗ് ആൻഡ് എക്‌സ്‌പ്ലോയിറ്റഡ് ചിൽഡ്രൻ (എൻസിഎംഇസി) സൈബർ ടിപ്‌ലൈൻ ഓർഗനൈസേഷന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ ഉദുമല്‍പേട്ട ആള്‍ വിമന്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. 

2020ലാണ് ഇയാള്‍ ഇത്തരം ദൃശ്യങ്ങളും വിവരങ്ങളും ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്തത്. അശ്ലീല ഉള്ളടക്കമുള്ള ചില വിവരങ്ങളും ദൃശ്യങ്ങളും ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്തതിനെക്കുറിച്ചുള്ള യുഎസ് ഏജന്‍സിയുടെ റിപോര്‍ട്ട് തിരിപ്പൂര്‍ ജില്ലാ പൊലിസ് മേധാവിക്കാണ് ലഭിച്ചത്. ദൃശ്യങ്ങള്‍ അപ്ലോഡ് ചെയ്ത കമ്പ്യൂട്ടറിന്റെ ഐപി അഡ്രസ് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലൊടുവിലാണ് പ്രതി അറസ്റ്റിലായത്. 

ഉദുമല്‍പേട്ടയിലെ അഗ്രഹാര തെരുവിലാണ് ഇയാള്‍ താമസിച്ചിരുന്നത്. തൊട്ടടുത്ത വെങ്കിട്ടപുരം ക്ഷേത്രത്തിലെ പൂജാരിയാണ് ഇയാൾ. സെക്ഷന്‍ 13, 14(2), 67(ബി)ബി വകുപ്പുകൾ ചേർത്ത് ഇയാള്‍ക്കെതിരേ പോക്‌സൊ നിയമപ്രകാരം കേസെടുത്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

'ഒടിയൻ' ഒരു ഐതിഹ്യം മാത്രമല്ല, എന്റെ ഏറെ നാളായുള്ള ആഗ്രഹം'; പൃഥ്വിരാജ് പറയുന്നു

SCROLL FOR NEXT