India

50:50 ഫോര്‍മുല ഓര്‍മ്മിപ്പിച്ച് ശിവസേന; മഹാരാഷ്ട്രയില്‍ സര്‍ക്കാരുണ്ടാക്കാനൊരുങ്ങി ബിജെപി; സ്വതന്ത്രരും ഒപ്പമുണ്ടെന്ന് ഫഡ്‌നാവിസ്

ഒരിക്കല്‍ കൂടി മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തും

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഒരിക്കല്‍ കൂടി മഹാരാഷ്ട്രയില്‍ ബിജെപി നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തിലെത്തും. പ്രതീക്ഷിച്ച വിജയമുണ്ടായില്ലെങ്കിലും ശിവസേനയുമായി ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കാനുള്ള ഒരുക്കങ്ങള്‍ ബിജെപി തുടങ്ങിക്കഴിഞ്ഞു. ശിവസേനയുമായി ചേര്‍ന്ന് സഖ്യമായാണ് ബിജെപി മഹാരാഷ്ട്രയില്‍ മത്സരിച്ചത്. കേവല ഭൂരിപക്ഷത്തിനുള്ള സീറ്റുകള്‍ ഒറ്റയ്ക്ക് പിടിക്കാമെന്ന് ബിജെപി കണക്കുകൂട്ടിയത്. എന്നാല്‍ അത് നടന്നില്ല.

അതേസമയം, സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ 50:50 ഫോര്‍മുല നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ശിവസേന നേതാവ് ഉദ്ധവ് താക്കറെ രംഗത്തെത്തിക്കഴിഞ്ഞു. ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയ കൂടിക്കാഴ്ചയില്‍ ഈ ഫോര്‍മുല അംഗീകരിച്ചതാണെന്നും ഇപ്പോള്‍ അത് നടപ്പാക്കാനുള്ള സമയമായെന്നും അദ്ദേഹം പ്രതികരിച്ചു. ഇത്തവണ ബിജെപിയുടെ അഭ്യര്‍ഥന മാനിച്ച് ശിവസേന മത്സരിച്ച സീറ്റുകളുടെ എണ്ണം കുറവാണെന്നും അദ്ദേഹം പറഞ്ഞു. 

ഇത്തവണ 126 സീറ്റുകളിലാണ് ശിവസേന മത്സരിച്ചത്. ഇതില്‍ അമ്പതിലേറെ സീറ്റുകളില്‍ അവര്‍ വിജയിക്കുകയും ചെയ്തു. 

അതേസമയം, 15 സ്വതന്ത്ര എംഎല്‍എമാരുടെ കൂടി പിന്തുണ എന്‍ഡിഎയ്ക്കുണ്ടെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. 15 സ്വതന്ത്ര എംഎല്‍എമാര്‍ തങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും അവര്‍ തങ്ങള്‍ക്കൊപ്പം വരുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി, ശിവസേന വിമതരായി മത്സരിച്ചവരാണ് ഇവരില്‍ ഭൂരിഭാഗവും.

സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ ശിവസേനയുമായി നേരത്തെ തീരുമാനിച്ച കാര്യങ്ങളുമായി മുന്നോട്ടു പോകും. എല്ലാ വിവരങ്ങളും അതിന്റെ സമയമാകുമ്പോള്‍ അറിയിക്കും. 

സത്താറ ലോക്‌സഭ മണ്ഡലത്തിലെ ഫലവും പര്‍ളിയിലെ വിധിയെഴുത്തും ശരിക്കും ഞെട്ടിച്ചെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി. ആറ് മന്ത്രിമാരാണ് പരാജയപ്പെട്ടത്. പരാജയത്തിന്റെ കാരണം കണ്ടെത്തും. എന്തായാലും ഈ ദിവസം ആഘോഷിക്കാനുള്ളതാണെന്ന് ഫഡ്‌നാവിസ് കൂട്ടിച്ചേര്‍ത്തു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21