അപകടമുണ്ടാക്കിയ കാര്‍/ എഎന്‍ഐ 
India

കോണ്‍ഗ്രസ് എംഎല്‍എയുടെ മരുമകന്റെ ആഡംബരക്കാര്‍ ഓട്ടോയുടേയും ബൈക്കിന്റെയും മേല്‍ പാഞ്ഞുകയറി; ആറു പേര്‍ മരിച്ചു

നിയന്ത്രണം വിട്ട കാര്‍ ഓട്ടോയുടേയും മോട്ടോര്‍ ബൈക്കിന്റെയും പിന്നില്‍ ഇടിക്കുകയായിരുന്നു

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ആറു പേര്‍ മരിച്ചു. അമിതവേഗത്തില്‍ കുതിച്ച ആഡംബര കാര്‍ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചാണ് അപകടം ഉണ്ടായത്. കോണ്‍ഗ്രസ് എംഎല്‍എയുടെ മരുമകന്‍ ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. 

ആനന്ദ് ടൗണിന് സമീപം സംസ്ഥാനഹൈവേയില്‍ വൈകീട്ട് ഏഴുമണിയോടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാര്‍ ഓട്ടോയുടേയും മോട്ടോര്‍ ബൈക്കിന്റെയും പിന്നില്‍ ഇടിക്കുകയായിരുന്നു. നാലുപേര്‍ സംഭവസ്ഥലത്തു വെച്ചും രണ്ടുപേര്‍ ആശുപത്രിയിലും വെച്ച് മരിച്ചതായി എഎസ്പി അഭിഷേക് ഗുപ്ത പറഞ്ഞു. 

സോജിത്ര മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എ പൂനംഭായ് മാതാബായ് പാര്‍മറിന്റെ മകളുടെ ഭര്‍ത്താവ് ഖേതന്‍ പഡിയാറിന്റേതാണ് കാര്‍. അപകടം നടക്കുമ്പോള്‍ ഇദ്ദേഹം മദ്യപിച്ച് ലക്കുകെട്ട നിലയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. ഇയാള്‍ക്കെതിരെ പൊലീസ് നരഹത്യയ്ക്ക് കേസെടുത്തു. മദ്യപിച്ചുള്ള അപകടമെന്ന് തെളിയിക്കുന്നതിനായി രക്തപരിശോധനയും നടത്തി.

രക്ഷാബന്ധന്‍ ആഘോഷത്തില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുന്ന സ്ത്രീകളാണ് ഓട്ടോറിക്ഷയിലുണ്ടായിരുന്നത്.  അപകടത്തില്‍ ഓട്ടോ ഡ്രൈവറും മരിച്ചു. സോജിത്ര, ബോറിയാവി ഗ്രാമത്തിലുള്ളവരാണ് അപകടത്തില്‍ മരിച്ചത്. സംഭവത്തിൽ കോൺ​ഗ്രസിന്റെ യഥാർത്ഥ മുഖം എന്ന പ്രതികരണവുമായി ബിജെപി രം​ഗത്തെത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അര്‍ജന്റീന ടീം മാര്‍ച്ചില്‍ വരും; അറിയിപ്പ് കിട്ടിയെന്ന് മന്ത്രി

50 കോടിയിലേക്ക് അതിവേഗം കുതിച്ച് ഡീയസ് ഈറെ; ഞായറാഴ്ച മാത്രം നേടിയത് കോടികള്‍; കളക്ഷന്‍ റിപ്പോര്‍ട്ട്

ദാദാ സാഹെബ് ഫാൽക്കെ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ്‌; മികച്ച വേഴ്സറ്റൈൽ ആക്ടർ അല്ലു അർജുൻ

'തലമുറകളെ പ്രചോ​ദിപ്പിക്കുന്ന വിജയം... പെൺകുട്ടികളെ സ്വപ്നം കാണാൻ പ്രേരിപ്പിക്കുന്ന നേട്ടം'; ഇന്ത്യൻ ടീമിന് അഭിനന്ദന പ്രവാഹം

വണ്‍ പ്ലസ് 15, ലാവ അഗ്നി 4...; നവംബറില്‍ നിരവധി ഫോണ്‍ ലോഞ്ചുകള്‍, വിശദാംശങ്ങൾ

SCROLL FOR NEXT