ഒരു ബൈക്കിൽ ആറ് പേർ, നടുറോഡിൽ പ്രകടനം / ചിത്രം എഎൻഐ 
India

ഒരു ബൈക്കിൽ ആറ് പേർ, നടുറോഡിൽ പ്രകടനം, അവസാനം...

മൂന്ന് ബൈക്കുകളിലായി 14 പേരാണ് നടുറോഡിൽ ബൈക്ക് പ്രകടനം നടത്തിയത്. ഒന്നിൽ ആറ് പേരും മറ്റ് രണ്ട് ബൈക്കുകളിൽ നാല് പേര് വീതവുമാണ് ഉണ്ടായിരുന്നത്.

സമകാലിക മലയാളം ഡെസ്ക്

ലക്‌നൗ: ഒരു ബൈക്കിൽ ആറ് പേരെ ഇരുത്തി നടുറോഡിൽ പ്രകടനം. യുവാക്കളെ കൈയ്യോടെ പിടിച്ച് പൊലീസ്. യുപിയിലെ ബെറെയ്‌ലിയിലാണ് സംഭവം. മൂന്ന് ബൈക്കുകളിലായി 14 പേരാണ് നടുറോഡിൽ ബൈക്ക് പ്രകടനം നടത്തിയത്. ഒന്നിൽ ആറ് പേരും മറ്റ് രണ്ട് ബൈക്കുകളിൽ നാല് പേര് വീതവുമാണ് ഉണ്ടായിരുന്നത്. യുവാക്കൾ ബൈക്കിൽ പ്രകടനം നടത്തുന്ന ചിത്രങ്ങളും വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പൊലീസും ഇവർക്ക് പിന്നാലെ കൂടി.

ബൈക്കുകളും യുവാക്കളേയും പൊലീസ് കസ്റ്റിഡിയിലെടുത്തു. ഇവർക്കെതിരെ ഉടൻ നടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. യുവാക്കളെ വിമർശിച്ച് നിരവധി പേരാണ് സമൂഹമാധ്യമങ്ങളിൽ കമന്റുകളുമായി രം​ഗത്തെത്തിയത്. കുറച്ച് നേരത്തെ ആഘോഷത്തിന് വേണ്ടി ചെയ്യുന്ന ഇത്തരം കാര്യങ്ങൾ വലിയ അപകടങ്ങൾ ഉണ്ടാക്കുമെന്നും കൃത്യമായ നടപടി സ്വീകരിക്കണമെന്നും ആളുകൾ പ്രതികരിച്ചു. വിവരം അറിഞ്ഞ ഉടനെ തന്നെ യുവാക്കളെയും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നും മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അഖിലേഷ് കുമാർ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

SCROLL FOR NEXT