പ്രതീകാത്മക ചിത്രം 
India

കുളിമുറിയുടെ തറ പൊളിച്ചപ്പോള്‍ ഞെട്ടല്‍, വീട് നിറയെ പാമ്പുകള്‍; ഭീതിയില്‍ നാട്ടുകാര്‍

പാമ്പ് പിടിത്തക്കാര്‍ സ്ഥലത്തെത്തി കുളിമുറിയില്‍ പരിശോധന നടത്തിയപ്പോഴാണ് ഇവ ഒന്നോ രണ്ടോ മാത്രമല്ല നിരവധിയുണ്ടെന്ന് തിരിച്ചറിഞ്ഞത്

Author : സമകാലിക മലയാളം ഡെസ്ക്

ലഖ്‌നോ: പാമ്പ് എന്ന് കേള്‍ക്കുമ്പോള്‍ തന്നെ ഭയപ്പെടുന്നവരാണ് ഭൂരിഭാഗം ആളുകളും. നേരിട്ട് കണ്ടാലോ, പറയുകയും വേണ്ട!. ഒരു വീട് മുഴുവന്‍ പാമ്പുകളെ കൊണ്ടു നിറഞ്ഞാലോ, ആലോചിക്കാന്‍ പോലും സാധിക്കില്ല. ഇപ്പോള്‍ അത്തരം ഒരു സംഭവം ഉണ്ടായിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍.

രഞ്ജിത് സിങ് എന്നയാളുടെ വീട്ടിലാണ് നിറയെ പാമ്പുകളെ കണ്ടത്.  വളരെ കാലമായി വീട് വാടകക്ക് നല്‍കിയിരിക്കുകയായിരുന്നു രഞ്ജിത് സിങ്. ബുധനാഴ്ച വാഷിങ് മെഷീന്റെ അരികിലൂടെ പാമ്പുകള്‍ ഇഴഞ്ഞുനീങ്ങുന്നത് കണ്ട് വാടകക്കാരാണ് രഞ്ജിത് സിങ്ങിനെ കാര്യം അറിയിച്ചത്.

പാമ്പ് പിടിത്തക്കാര്‍ സ്ഥലത്തെത്തി കുളിമുറിയില്‍ പരിശോധന നടത്തിയപ്പോഴാണ് ഇവ ഒന്നോ രണ്ടോ മാത്രമല്ല നിരവധിയുണ്ടെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് പാമ്പ് പിടിത്ത സംഘം കുളിമുറിയുടെ തറ പൊളിച്ച് പരിശോധിച്ചപ്പോള്‍ അറുപതോളം പാമ്പുകളെയും 75ഓളം മുട്ടത്തോടുകളും കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ മുഴുവന്‍ പാമ്പുകളെയും പിടികൂടി വനത്തില്‍ തുറന്ന് വിട്ടു.

വീട്ടില്‍ നിന്ന് കൂട്ടത്തോടെ പാമ്പിനെ കണ്ടെത്തിയതോടെ പരിസരവാസികളാകെ പരിഭ്രാന്തിയിലാണ്. ഈ വീട്ടില്‍ വന്‍തോതില്‍ മാലിന്യമുണ്ടായിരുന്നതായും കൂടാതെ ഡ്രൈനേജിങ് സംവിധാനം ശരിയായ വിധത്തില്‍ അല്ലാത്തതുമാണ് ഇത്രയധികം പാമ്പുകള്‍ വര്‍ധിക്കാന്‍ കാരണമെന്നും പ്രദേശവാസികള്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് എന്താണ് നടക്കുന്നത്?; സംവിധാനങ്ങള്‍ സമ്പൂര്‍ണ പരാജയം; പൊലീസിനെതിരെ ആഞ്ഞടിച്ച് ഹൈക്കോടതി

'17 ചാക്കുകളിലായി ബിജെപി ഓഫീസില്‍ 25 കോടി എത്തി; നേതാക്കളില്‍ പലരും സ്വന്തം പോക്കറ്റിലാക്കി'; വെളിപ്പെടുത്തല്‍

ബഹിരാകാശ ഗവേഷണ സ്ഥാപനത്തിൽ ജോലി; റിസർച്ച് സയന്റിസ്റ്റ്, ജെ.ആർ.എഫ് ഒഴിവുകൾ, അഭിമുഖത്തിലൂടെ നിയമനം

'മകന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയ്ക്ക് അശ്ലീല ചിത്രം അയച്ച കേസ് എന്തായി?'; കമന്റിന് മറുപടി നല്‍കി മാല പാര്‍വതി

ഒറ്റത്തവണ നിക്ഷേപം, പലിശയായി മാത്രം അഞ്ചു ലക്ഷം രൂപ ലഭിക്കണോ?; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം