കര്‍ഷക സമരത്തിന് പിന്തുണയുമായി ജീപ്പ് ഓടിച്ച് 62കാരി/ ട്വിറ്റര്‍ ചിത്രം 
India

കര്‍ഷക സമരഭൂമിയിലേക്ക് 250 കിലോമീറ്റര്‍ ദൂരം ജീപ്പ് ഓടിച്ച് 62കാരി; ഐക്യദാര്‍ഢ്യം

കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 250 കിലോമീറ്റര്‍ ദൂരം ജീപ്പ് ഓടിച്ചാണ് മഞ്ജീത്ത് കൗര്‍ സമരഭൂമിയില്‍ എത്തിയത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കര്‍ഷകരുടെ പ്രതിഷേധം ഓരോ ദിവസം കഴിയുന്തോറും കൂടുതല്‍ ശക്തമായി വരികയാണ്. ഡല്‍ഹിയുടെ അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക്  ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് ഒഴുകി എത്തുകയാണ്. കഴിഞ്ഞ ദിവസം ട്രാക്ടര്‍ ഓടിച്ച് സമരഭൂമിയില്‍ എത്തിയ കര്‍ഷകരും സമരത്തിന് പിന്തുണ അറിയിച്ച് ആഢംബര കാര്‍ ഉപേക്ഷിച്ച വരനും മറ്റും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

അത്തരത്തില്‍ വാര്‍ത്തകളില്‍ നിറയുകയാണ് പട്യാലയില്‍ നിന്നുള്ള 62കാരി. കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് 250 കിലോമീറ്റര്‍ ദൂരം ജീപ്പ് ഓടിച്ചാണ് മഞ്ജീത്ത് കൗര്‍ സമരഭൂമിയില്‍ എത്തിയത്. ഡല്‍ഹിയിലെ സിംഘു അതിര്‍ത്തിയിലെ സമരരംഗത്തേയ്ക്ക് എത്താന്‍ ജീപ്പില്‍ ഇവര്‍ക്കൊപ്പം അഞ്ച് കൂട്ടുകാരികളും ഉണ്ടായിരുന്നു. ഇതിന്റെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.കിസാന്‍ ഏക്ത മോര്‍ച്ചയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലാണ് ചിത്രം പങ്കുവെച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT