ലഡാക്കിൽ ബസ് തോട്ടിലേക്ക് മറിഞ്ഞ് ഏഴു പേർ മരിച്ചു എഎൻഐ
India

ലഡാക്കിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഏഴു പേർ മരിച്ചു; 20 പേർക്ക് പരിക്ക്

ലേയിൽ നിന്ന് കിഴക്കൻ ലഡാക്കിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്

ശ്രീന​ഗർ: ജമ്മു കശ്മീരിലെ ലേയിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു. അപകടത്തിൽ 20 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ലേയിലെ ജില്ല ആശുപത്രിയിലും സൈനിക ആശുപത്രിയിലും പ്രവേശിപ്പിച്ചു. ലഡാക്കിലെ ദുർബുക്കിൽ വച്ച് ഇന്ന് ഉച്ചയോടെയായിരുന്നു അപകടമുണ്ടായത്. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്.

ലേയിൽ നിന്ന് കിഴക്കൻ ലഡാക്കിലേക്ക് യാത്രക്കാരുമായി പോകുകയായിരുന്ന സ്കൂൾ ബസാണ് അപകടത്തിൽപ്പെട്ടത്. 200 അടി താഴ്ചയിലേക്കാണ് ബസ് മറിഞ്ഞത്. പരിക്കേറ്റവരെ ഹെലികോപ്റ്റർ മാർഗമാണ് ആശുപത്രികളിൽ എത്തിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ലേയിലെ ഒരു സ്കൂളിലെ ജീവനക്കാർ കല്യാണചടങ്ങിൽ പങ്കെടുക്കാനായി പോകവേയാണ് അപകടത്തിൽപ്പെട്ടത്. 27 പേരാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റ 20 പേരിൽ മൂന്ന് പേർ കുട്ടികളും 17 പേർ സ്ത്രീകളുമാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍