രാജസ്ഥാൻ അപകടത്തിന്റെ ദൃശ്യം,എക്സ് 
India

ബ്രേക്ക് നഷ്ടപ്പെട്ടു, കുത്തിനിറച്ച് ആളുകളുമായി പോയ ജീപ്പ് ട്രക്കുമായി കൂട്ടിയിടിച്ചു; രാജസ്ഥാനില്‍ ഏഴുപേര്‍ മരിച്ചു 

രാജസ്ഥാനില്‍ ട്രക്കും മള്‍ട്ടി യൂട്ടിലിറ്റി വാഹനവുമായി കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പൂര്‍: രാജസ്ഥാനില്‍ ട്രക്കും മള്‍ട്ടി യൂട്ടിലിറ്റി വാഹനവുമായി കൂട്ടിയിടിച്ച് ഏഴുപേര്‍ മരിച്ചു. എട്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ദുംഗര്‍പൂര്‍ ജില്ലയില്‍ ഞായറാഴ്ചയാണ് സംഭവം. ഏഴുപേരും തത്ക്ഷണം തന്നെ മരിച്ചതായി പൊലീസ് പറയുന്നു. ഫോഴ്‌സിന്റെ ട്രാക്‌സ് ക്രൂസറിലേക്ക്( ജീപ്പ്) ട്രക്ക് ഇടിച്ചുകയറുകയായിരുന്നു.ക്രൂസറിന്റെ ബ്രേക്കിന് തകരാര്‍ സംഭവിച്ചതാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇടിയുടെ ആഘാതത്തില്‍ മള്‍ട്ടി യൂട്ടിലിറ്റി വാഹനം മറിഞ്ഞതായും പൊലീസ് പറയുന്നു.

ദുംഗര്‍പൂരില്‍ നിന്ന് അഹമ്മദാബാദിലേക്ക് പോകുകയായിരുന്നു മള്‍ട്ടി യൂട്ടിലിറ്റി വാഹനം. 13 പേര്‍ക്ക് കയറാവുന്ന വാഹനത്തില്‍ 21 പേര്‍ ഉണ്ടായിരുന്നു. പലരും വാഹനത്തിന്റെ മുകളിലാണ് ഇരുന്നിരുന്നതെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

'നല്ലതാണ്, ചീത്തയാണ്, പകുതികൊള്ളാം... അങ്ങനെ ഓരോരുത്തർക്കും തോന്നിയതുപോലെ അഭിപ്രായം പറയാം'; 'പേട്രിയറ്റി'നെക്കുറിച്ച് മമ്മൂട്ടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

SCROLL FOR NEXT