ഉപതെരഞ്ഞെടുപ്പുകളില്‍ റെക്കോര്‍ഡ് പോളിങ് ഫയല്‍
India

ഉപതെരഞ്ഞെടുപ്പുകളില്‍ റെക്കോര്‍ഡ് പോളിങ്; ഹിമാചലില്‍ 71 ശതമാനം; വിജയപ്രതീക്ഷയില്‍ മുന്നണികള്‍

ഏഴ് സംസ്ഥാനങ്ങളിലെ 13 നിയമസഭ മണ്ഡലങ്ങളില്‍ ഇന്ന് ഉപതെരഞ്ഞെടുപ്പ് നടന്നത്

സമകാലിക മലയാളം ഡെസ്ക്

ഷിംല: ഉപതെരഞ്ഞെടുപ്പ് നടന്ന ഹിമാചലിലെ മൂന്ന് മണ്ഡലങ്ങളില്‍ റെക്കോര്‍ഡ് പോളിങ്. 71 ശതമാനമാണ് പോളിങ്. ഹമീര്‍പുര്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ്.

ഫെബ്രുവരി 27ന് നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്ത സ്വതന്ത്ര അംഗങ്ങള്‍ രാജിവച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രാജിവച്ചതിന് പിന്നാലെ അംഗങ്ങള്‍ ബിജെപയില്‍ ചേര്‍ന്നിരുന്നു.

ഹാമിര്‍പുര്‍ മണ്ഡലത്തില്‍നിന്നുള്ള ആശിഷ് ശര്‍മ, ദെഹ്‌റയില്‍നിന്നുള്ള ഹോഷിയാര്‍ സിങ്, നലാഗറിലെ കെ.എല്‍. ഠാക്കൂര്‍ എന്നിവര്‍ തന്നെയാണ് ബിജെപി സ്ഥാനാര്‍ഥിയായി മത്സരരംഗത്തുള്ളത്. ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിങ് സുഖുവിന്റെ ഭാര്യ കമലേഷ് ഠാക്കൂര്‍ ഉള്‍പ്പെടെ പ്രമുഖര്‍ മത്സര രംഗത്തുണ്ട്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വിജയത്തില്‍ ഇരുപാര്‍ട്ടികളും തുല്യ ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ അഴിമതി ഭരണത്തിനെതിരായ വിധിയെഴുത്താകും തെരഞ്ഞെടുപ്പ് ഫലമെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.

മൂന്ന് മണ്ഡലങ്ങളില്‍ നിന്നായി 13 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുണ്ടായത്. ഹിമാചലിനെ കൂടാതെ ആറ് സംസ്ഥാനങ്ങളിലെ 10 നിയമസഭ മണ്ഡലങ്ങളിലേക്കും ഇന്ന് ഉപതെരഞ്ഞെടുപ്പ് നടന്നു. തമിഴ്നാട്, ബിഹാര്‍, പശ്ചിമ ബംഗാള്‍, മധ്യപ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, എന്നീ സംസ്ഥാനങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ്. അവിടങ്ങളിലും മികച്ച പോളിങാണ് രേഖപ്പെടുത്തിയത്. ജൂലൈ 13നാണ് വോട്ടെണ്ണല്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും നിരാശപ്പെടുത്തി സഞ്ജു സാംസണ്‍; സ്വന്തം നാട്ടില്‍ 6 റണ്‍സില്‍ വീണു

പത്തുവയസ്സുകാരനെ പീഡിപ്പിച്ചു; അധ്യാപകന് 161 വര്‍ഷം തടവും പിഴയും

ഓപ്പൺ ചെയ്യാൻ സഞ്ജു, ടോസ് ജയിച്ച് ഇന്ത്യ; ഗ്രീന്‍ഫീല്‍ഡില്‍ ആദ്യം ബാറ്റിങ്

എസ്‌ഐആര്‍ ഫോമിന്റെ പേര് പറഞ്ഞ് കള്ളന്‍ വീട്ടിലെത്തി; സ്ത്രീ വേഷത്തില്‍ മാല മോഷണം

സെഞ്ച്വറിയുമായി രോഹന്‍, വിഷ്ണു; ഗോവയ്‌ക്കെതിരെ കേരളത്തിന് കൂറ്റന്‍ സ്‌കോര്‍, നിര്‍ണായക ലീഡ്

SCROLL FOR NEXT