റെയ്ഹാന്‍ വദ്ര 
India

'അമിത രാഷ്ട്രീയസ്വഭാവം'; പ്രിയങ്കാഗാന്ധിയുടെ മകന്റെ ചിത്രങ്ങള്‍ക്ക് പ്രദര്‍ശനത്തില്‍ വിലക്ക്

ഡല്‍ഹി ജന്തര്‍മന്തറിലടക്കം നടന്ന യുവജന പ്രക്ഷോഭങ്ങളുടെ ദൃശ്യങ്ങളാണ് പ്രധാനമായും മാറ്റാന്‍ ആവശ്യപ്പെട്ടത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Amal Joy

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയുടെ മകനും വന്യജീവി-സ്ട്രീറ്റ് ഫോട്ടോഗ്രാഫറുമായ റെയ്ഹാന്‍ വദ്രയുടെ 75 ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് വിലക്ക്. പ്രദര്‍ശനത്തില്‍ ഡല്‍ഹി സമരചിത്രങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്കാണ് നിയന്ത്രണം. ന്യൂഡല്‍ഹിയിലെ ബിക്കാനീര്‍ ഹൗസില്‍ 'നോ ഐഡിയ ഈസ് ഫൈനല്‍' എന്ന പേരിലാണ് ചിത്രപ്രദര്‍ശനം.

ഡല്‍ഹി ജന്തര്‍മന്തറിലടക്കം നടന്ന യുവജന പ്രക്ഷോഭങ്ങളുടെ ദൃശ്യങ്ങളാണ് പ്രധാനമായും മാറ്റാന്‍ ആവശ്യപ്പെട്ടത്. ഇവയ്ക്ക് അമിത രാഷ്ട്രീയസ്വഭാവമുണ്ടെന്നും വേദി അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്നുമാണ് ബിക്കാനീര്‍ ഹൗസ് മാനേജ്മെന്റിന്റെ വാദം.

ആകെ പ്രദര്‍ശിപ്പിക്കാന്‍ നിശ്ചയിച്ചിരുന്ന 105 ഫോട്ടോഗ്രാഫുകളില്‍ 75 എണ്ണവും നീക്കംചെയ്തതോടെ, ഗാലറിയുടെ ചുമരുകളില്‍ ആണികളും ഒഴിഞ്ഞ ഇടങ്ങളുമാണ് കൂടുതല്‍. ചിത്രങ്ങള്‍ മാറ്റാത്തപക്ഷം പരിപാടി റദ്ദാക്കുമെന്ന് സംഘാടകര്‍ ഭീഷണിപ്പെടുത്തിയതായും റെയ്ഹാന്‍ സാമൂഹികമാധ്യമത്തിലൂടെ അറിയിച്ചു.

എന്നാല്‍, മുന്‍കൂട്ടി നല്‍കിയ ലേഔട്ടില്‍ എതിര്‍പ്പ് ഉന്നയിക്കാതിരുന്ന അധികൃതര്‍, ഉദ്ഘാടനത്തിന് തൊട്ടുമുന്‍പുമാത്രം തീരുമാനം അടിച്ചേല്‍പ്പിക്കുകയായിരുന്നെന്ന് റെയ്ഹാന്‍ വദ്ര പറഞ്ഞു. ചിത്രങ്ങളില്‍നിന്ന് പ്രകോപനപരമായ ഉള്ളടക്കങ്ങളും രാഷ്ട്രീയ മുദ്രാവാക്യങ്ങളും നേരത്തേതന്നെ ഒഴിവാക്കിയിരുന്നു. ഒരു കലാകാരന്‍ എന്ന നിലയില്‍ സമരങ്ങളെ ഡോക്യുമെന്റ് ചെയ്യുകമാത്രമാണ് ചെയ്തത്. ദേശീയ പതാകയുള്ള ചിത്രങ്ങള്‍പോലും നീക്കംചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും താന്‍ ശക്തമായി എതിര്‍ത്തതായും ഒഴിവാക്കപ്പെട്ട ചിത്രങ്ങള്‍ മറ്റൊരു വേദിയില്‍ പ്രദര്‍ശിപ്പിക്കുമെന്നും റെയ്ഹാന്‍ അറിയിച്ചു.

Excessive political nature; Priyanka Gandhi's son's pictures banned from exhibition

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പാറശാലയില്‍ ട്രെയിന്‍ പാളം തെറ്റി; ആര്‍ക്കും പരിക്കില്ല; ഈ ട്രെയിനുകള്‍ വൈകിയോടും

സഞ്ജു വെടിക്കെട്ടില്‍ പ്രതീക്ഷ, നാല് വര്‍ഷത്തിനുശേഷം ഭുവി ഇന്നിറങ്ങും; ന്യൂസിലന്‍ഡിനെതിരായ ടി20യ്ക്ക് ഇന്ന് തുടക്കം

സൗദിയില്‍ എണ്ണപ്പാടത്തിന് നേരേ ഹൂതി ആക്രമണം; രണ്ട് പ്രവാസികള്‍ കൊല്ലപ്പെട്ടു, ഇന്ത്യക്കാരനടക്കം രണ്ടുപേര്‍ക്ക് പരിക്ക്

വരുന്നു വീണ്ടും ന്യൂനമര്‍ദം; ഞായറാഴ്ച വരെ സംസ്ഥാനത്ത് തീവ്രമഴ; ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; 10ഇടത്ത് യെല്ലോ

Today's Rashi Phalam October 22 | വീട് വാങ്ങാനുള്ള ശ്രമങ്ങളിൽ പുരോഗതിയുണ്ടാകും, ബന്ധുക്കളോടൊപ്പം സന്തോഷകരമായ സമയം ചെലവിടും