ഡ്യൂട്ടിക്കിടെ മരിച്ച പൊലീസുകാരുടെ കുടുംബങ്ങൾക്ക് 5.96 കോടി രൂപയുടെ സഹായം; വിതരണം ചെയ്ത് വിജയ്

ഈ വർഷം രാജ്യത്തുടനീളം 154 പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടമായത്.
Tamilnadu CM
Vijay Distributes Rs 5.96 Crore Insurance Aid to Families of Police Personnel.@CMOTamilnadu
Edited By:
Updated on: 
1 min read

ചെന്നൈ: ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടപ്പെട്ട പൊലീസ് ഉദ്യോഗസ്ഥർക്ക് ആദരമർപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്. ജനങ്ങളുടെ സുരക്ഷയ്ക്കായി പൊലീസ് നടത്തുന്ന സേവനങ്ങളെ അദ്ദേഹം പ്രശംസിച്ചു. ബുധനാഴ്ച ചെന്നൈയിൽ നടന്ന പൊലീസ് അനുസ്മരണ ദിന ചടങ്ങിലായിരുന്നു ആദരമർപ്പിച്ചത്.

Tamilnadu CM
സിജെപി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവര്‍ക്ക് ജാമ്യം

ഡ്യൂട്ടിക്കിടെ മരിച്ച ആറ് പൊലീസ് ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്കും കോമാവസ്ഥയിൽ തുടരുന്ന ഒരു ഉദ്യോഗസ്ഥന്റെ കുടുംബത്തിനും 5.96 കോടിയുടെ ധനസഹായവും മുഖ്യമന്ത്രി വിതരണം ചെയ്തു.

വ്യക്തിഗത അപകട ഇൻഷുറൻസ് പ്രകാരമാണ് മരിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ ബന്ധുക്കൾക്ക് തുക കൈമാറിയത്. രാപ്പകൽ ഭേദമന്യേ ജനങ്ങളുടെ സുരക്ഷയ്ക്കായി പ്രവർത്തിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സേവനം അംഗീകരിക്കണമെന്ന് വിജയ് ജനങ്ങളോട് ആവശ്യപ്പെട്ടു.

Tamilnadu CM
'ഇതൊരു തുടക്കം മാത്രം'; ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ഹര്‍ദീപ് സിങ് പുരി സ്വകാര്യ കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് പ്രതിപക്ഷം, രൂക്ഷ വിമര്‍ശനം

പ്രകൃതിദുരന്തങ്ങൾ, അപകടങ്ങൾ, കുറ്റകൃത്യങ്ങൾ, പൊതുസുരക്ഷയ്ക്കു നേരെയുള്ള ഭീഷണികൾ എന്നിവ ധൈര്യത്തോടെയും ജാഗ്രതയോടെയും നേരിടുന്ന പൊലീസ് സേനയുടെ പ്രവർത്തനങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ഈ വർഷം രാജ്യത്തുടനീളം 154 പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിക്കിടെ ജീവൻ നഷ്ടമായത്. ഇതിൽ ആറുപേർ തമിഴ്നാട് പൊലീസിൽ നിന്നുള്ളവരാണ്.

Tamilnadu CM
16 മണിക്കൂര്‍ മാത്രം; ബംഗളൂരു- മുംബൈ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് നവംബര്‍ ഒന്നുമുതല്‍
Summary

Vijay Distributes Rs 5.96 Crore Insurance Aid to Families of Police Personnel.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com