സിജെപി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവര്‍ക്ക് ജാമ്യം

എട്ടു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക് ശേഷമാണ് ഇരു നേതാക്കള്‍ക്കും ജാമ്യം ലഭിക്കുന്നത്
Ashutosh Ranka , Saurav Das
അശുതോഷ് റങ്ക, സൗരവ് ദാസ് എന്നിവർഫയൽ
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: സിജെപി നേതാക്കളായ സൗരവ് ദാസ്, ആശുതോഷ് റങ്ക എന്നിവര്‍ക്ക് ജാമ്യം അനുവദിച്ചു. സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്ട്രേറ്റ് ഉപാധികളോടെയാണ് ഇവര്‍ക്ക് ജാമ്യം അനുവദിച്ചത്. മറ്റു കേസുകളില്‍ കസ്റ്റഡി ഇല്ലെങ്കില്‍ ഇരുവരെയും ജയിലില്‍ നിന്നും വിട്ടയക്കാന്‍ കോടതി ഉത്തരവിട്ടു.

Ashutosh Ranka , Saurav Das
നിങ്ങൾ എങ്ങനെ ജെൻസിയാവും?, ആരാണ് നിങ്ങൾ, ഉദ്ദേശ്യം എന്താണ് ?’: സിജെപി നേതാക്കളോട് ഡൽഹി ഹൈക്കോടതി

എട്ടു ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക് ശേഷമാണ് ഇരു നേതാക്കള്‍ക്കും ജാമ്യം ലഭിക്കുന്നത്. തിഹാര്‍ ജയിലിലുള്ള ഇവര്‍ നാളെ ജയില്‍ മോചിതരായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇരുവരുടെയും ജുഡീഷ്യല്‍ കസ്റ്റഡി നീട്ടണമെന്ന് ഡല്‍ഹി പൊലീസ് ആവശ്യപ്പെട്ടു. എന്നാല്‍ ഈ ആവശ്യം തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്.

വോട്ടര്‍ പട്ടിക ക്രമക്കേടില്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഒക്ടോബര്‍ 14-ന് ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് സൗരവ് ദാസിനെയും അശുതോഷ് റങ്കയെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. സുരക്ഷാ ക്രമീകരണങ്ങള്‍ ലംഘിച്ച് ജന്തര്‍ മന്തറില്‍ പ്രവേശിച്ചെന്ന് ആരോപിച്ചായിരുന്നു നടപടി.

ഒക്ടോബര്‍ 14-ന് ഇവരെ അഞ്ച് ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരുന്നു. പിന്നീട് ഒക്ടോബര്‍ 19-ന് കസ്റ്റഡി കാലാവധി രണ്ട് ദിവസത്തേക്ക് കൂടി നീട്ടി നല്‍കുകയായിരുന്നു. ഈ കാലാവധി ഇന്ന് അവസാനിച്ചതിനെത്തുടർന്നാണ് ഇരുനേതാക്കളെയും കോടതിയിൽ ഹാജരാക്കിയത്.

Ashutosh Ranka , Saurav Das
'വേണ്ടത് സ്തുതിപാഠകരെയല്ല, ന്യായമില്ലാതെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും മാറ്റിയതില്‍ ദുഃഖം'; കോണ്‍ഗ്രസിനെ വെട്ടിലാക്കി കെ സുധാകരന്‍
Ashutosh Ranka , Saurav Das
യുപിഐ ആപ്പ് വഴി കൈക്കൂലി: വൈക്കം സിഐ ഷമീര്‍ഖാനെ സസ്‌പെന്‍ഡ് ചെയ്തു
Summary

SEM orders release of CJP leaders Saurav Das, Ashutosh Ranka from judicial custody

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com