നിങ്ങൾ എങ്ങനെ ജെൻസിയാവും?, ആരാണ് നിങ്ങൾ, ഉദ്ദേശ്യം എന്താണ് ?’: സിജെപി നേതാക്കളോട് ഡൽഹി ഹൈക്കോടതി

1997 നുശേഷം ജനിച്ചവരാണ് ജെൻസികളായി അറിയപ്പെടുന്നതെന്ന് കോടതി നിരീക്ഷിച്ചു
CJP Leaders
Saurav Das, Ashutosh Ranka
Edited By:
Updated on: 
1 min read

ന്യൂഡൽഹി: ജുഡീഷ്യല്‍ കസ്റ്റഡി നീട്ടിയതിനെതിരായ ഹര്‍ജി പരിഗണിക്കവെ, സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരോട് നിങ്ങളെങ്ങനെ ജെന്‍സികളാകുമെന്ന് ഡല്‍ഹി ഹൈക്കോടതി. സൗരവ് ദാസിന് 27 വയസ്സും അശുതോഷ് റാങ്കയ്ക്ക് 31 വയസ്സും പ്രായമുണ്ടെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. അപ്പോൾ നിങ്ങൾ ജെൻസി അല്ല, 1997 നുശേഷം ജനിച്ചവരാണ് ജെൻസികളായി അറിയപ്പെടുന്നതെന്ന് കോടതി നിരീക്ഷിച്ചു.

CJP Leaders
'ഇതൊരു തുടക്കം മാത്രം'; ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ഹര്‍ദീപ് സിങ് പുരി സ്വകാര്യ കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് പ്രതിപക്ഷം, രൂക്ഷ വിമര്‍ശനം

സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്ട്രേട്ട് കോടതി ഇവരുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടിയതിനെതിരെയാണ് പാർട്ടി ഹൈക്കോടതിയെ സമീപിച്ചത്. സിജെപി സമരത്തിന്റെ സ്വഭാവത്തെയും ഉദ്ദേശ്യത്തെയും ഡൽഹി ഹൈക്കോടതി ചോദ്യം ചെയ്തു. ആരാണ് നിങ്ങളെന്നും, എന്താണ് നിങ്ങളുടെ സംഘടനയെന്നും ഉദ്ദേശ്യം എന്താണ് എന്നും ഹൈക്കോടതി ചോദിച്ചു.

പ്രക്ഷോഭങ്ങളിൽ പങ്കെടുക്കുന്ന ആളുകൾ ഒന്നുതന്നെയായിരിക്കുകയും എന്നാൽ അവർ ഉന്നയിക്കുന്ന വിഷയങ്ങളും കാരണങ്ങളും നിരന്തരം മാറിമറിയുന്നു. സമാധാനവും ക്രമസമാധാനവും തകരുമെന്ന ആശങ്ക ഉള്ളപ്പോൾ, ഈ ചോദ്യങ്ങളെല്ലാം പ്രാധാന്യം അർഹിക്കുന്നുവെന്നും ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചു. അതിനാൽ ഇത്തരം കൂട്ടായ്മകളുടെ നിലനിൽപ്പും പശ്ചാത്തലവും ചോദ്യം ചെയ്യപ്പെടേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി.

സിജെപി നേതാക്കളുടെ ജാമ്യ ഹർജി സ്പെഷൽ എക്സിക്യൂട്ടീവ് മജിസ്‌ട്രേട്ട് പരിഗണിക്കുന്നുണ്ട്. അതിനാൽ മജിസ്ട്രേറ്റ് കോടതിയുടെ തീരുമാനത്തിന് ശേഷം ഹർജിക്കാർക്ക് അപ്പീൽ നൽകാവുന്നതാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് ജുഡീഷ്യൽ കസ്റ്റഡി നീട്ടിയതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജി സിജെപി ഹൈക്കോടതിയിൽ നിന്നും പിൻവലിച്ചത്.

CJP Leaders
16 മണിക്കൂര്‍ മാത്രം; ബംഗളൂരു- മുംബൈ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ സര്‍വീസ് നവംബര്‍ ഒന്നുമുതല്‍
CJP Leaders
അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ആദ്യം?; മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതം
Summary

'How will you become 'Gen Z' ? – Delhi High Court to CJP leaders

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com