'ഇതൊരു തുടക്കം മാത്രം'; ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി ഹര്‍ദീപ് സിങ് പുരി സ്വകാര്യ കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങള്‍ പുറത്തുവിട്ട് പ്രതിപക്ഷം, രൂക്ഷ വിമര്‍ശനം

ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായി മാത്രമാണ് കണ്ടിട്ടുള്ളതെന്നുമാണ് ഹര്‍ദീപ് സിങ് പുരി നേരത്തെ പറഞ്ഞിരുന്നത്
Hardeep Singh Puri,  Jeffrey Epstein
ജെഫ്രി എപ്സ്റ്റീനുമായി ഹര്‍ദീപ് സിങ് പുരി കൂടിക്കാഴ്ച നടത്തുന്നു എക്സ്
Edited By:
Updated on: 
1 min read

ന്യൂഡല്‍ഹി: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി കൂടിക്കാഴ്ച നടത്തുന്ന ചിത്രങ്ങള്‍ പുറത്ത്. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, എന്‍സിപി (ശരദ് പവാര്‍ വിഭാഗം), ശിവസേന (യുബിടി) തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടി നേതാക്കളാണ് ചിത്രം പങ്കുവെച്ച് ഹര്‍ദീപ് സിങ് പുരിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തിയത്. മന്ത്രി മുമ്പ് പറഞ്ഞത് കള്ളമാണെന്നും നേതാക്കള്‍ ആരോപിച്ചു.

Hardeep Singh Puri,  Jeffrey Epstein
അഞ്ചു സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത വര്‍ഷം ആദ്യം?; മുന്നൊരുക്കങ്ങള്‍ ഊര്‍ജ്ജിതം

എപ്സ്റ്റീനെ താന്‍ ഒരിക്കലും നേരിട്ട് ഒറ്റയ്ക്ക് കണ്ടിട്ടില്ലെന്നും ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായി മാത്രമാണ് കണ്ടിട്ടുള്ളതെന്നുമാണ് ഹര്‍ദീപ് സിങ് പുരി നേരത്തെ പറഞ്ഞിരുന്നത്. ചിത്രങ്ങള്‍ പുറത്തുവന്ന പശ്ചാത്തലത്തില്‍, സ്വകാര്യ കൂടിക്കാഴ്ചയെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ വ്യക്തത വരുത്തണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. ആര്‍എസ്എസും വലതുപക്ഷവും സ്ത്രീകളെ തുല്യരായി പരിഗണിക്കില്ലെന്നതിന് വേറെ എന്തെങ്കിലും തെളിവ് വേണോയെന്ന് കോണ്‍ഗ്രസ് വക്താവ് സുപ്രിയ ശ്രീനാഥെ എക്സില്‍ കുറിച്ചു. പ്രധാനമന്ത്രി എങ്ങനെയുള്ള ആളുകളെയാണ് ഒപ്പം നിര്‍ത്താന്‍ ഇഷ്ടപ്പെടുന്നതെന്നും ഇതിലൂടെ വ്യക്തമായെന്ന് കോണ്‍ഗ്രസ് നേതാവ് സുപ്രിയ പരിഹസിച്ചു.

മന്ത്രി ഹര്‍ദീപ് സിങ് പുരി ആരുടെ സന്ദേശമാണ് കൊണ്ടുപോയതെന്നും, അത് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് വേണ്ടിയാണോ എന്നും ചിത്രങ്ങള്‍ പങ്കുവെച്ചു കൊണ്ട് ശിവസേന (ഉദ്ദവ് താക്കറെ വിഭാഗം) നേതാവ് സഞ്ജയ് റാവത്ത് ചോദിച്ചു. ഈ വിഷയം രാജ്യത്ത് ചര്‍ച്ചയായിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിരിക്കുന്നതേയുള്ളൂ എന്നും റാവത്ത് എക്‌സിലെ കുറിപ്പില്‍ പറഞ്ഞു. ഒരു പ്രതിനിധി സംഘത്തിന്റെ ഭാഗമായി മൂന്നോ നാലോ തവണ മാത്രമാണ് എപ്സ്റ്റീനെ കണ്ടതെന്നാണ് പുരി പറഞ്ഞിരുന്നതെന്നും ചിത്രങ്ങളില്‍ മറ്റ് പ്രതിനിധികള്‍ മേശയ്ക്കടിയില്‍ ഒളിച്ചിരിക്കുകയാണോ എന്നും തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര പരിഹസിച്ചു.

എപ്സ്റ്റീനുമായി താന്‍ ഒരിക്കലും നേരിട്ട് കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് പുരി അവകാശപ്പെട്ടിരുന്നില്ലേ?', ഇതിലെന്ത് മറുപടി പറയാനുണ്ടെന്ന് സിജെപി നേതാവ് അഭിജിത് ദീപ്‌കെ ചിത്രം പങ്കുവെച്ചുകൊണ്ട് ചോദിച്ചു. ഇന്റര്‍നാഷണല്‍ പീസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് (ഐപിഐ) കീഴിലുള്ള ഇന്‍ഡിപെന്‍ഡന്റ് കമ്മീഷന്‍ ഓണ്‍ മള്‍ട്ടിലാറ്ററലിസത്തിന്റെ (ഐസിഎം) ഭാഗമായി ഔദ്യോഗിക കാര്യങ്ങള്‍ക്കായി മൂന്നോ നാലോ തവണ മാത്രമാണ് ജെഫ്രി എപ്സ്റ്റീനെ കണ്ടിട്ടുള്ളതെന്ന് കഴിഞ്ഞ ഫെബ്രുവരിയില്‍ ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കിയിരുന്നു. കൂടിക്കാഴ്ചകള്‍ ഔദ്യോഗികമായിരുന്നുവെന്നും എപ്സ്റ്റീനെതിരായ ക്രിമിനല്‍ ആരോപണങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നും പുരി വിശദീകരിച്ചിരുന്നു.

Summary

'This is the beginning': Opposition leaders question Hardeep Puri's alleged meeting with Epstein

Related Stories

CPM Kannur District Committee
Muhammed Aslam
ഹര്‍ദീപ് സിങ് പുരി
Shone George releases the document
X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com