പ്രതീകാത്മക ചിത്രം 
India

കുരങ്ങന്മാർ 'തട്ടിയെടുത്ത' ഇരട്ടകളിൽ ഒരാൾ മരിച്ചു; നഷ്ടമായത് എട്ടു ദിവസം പ്രായമുള്ള കുഞ്ഞിനെ 

ഒരു കുഞ്ഞിനെ രക്ഷിച്ചെങ്കിലും ഇരട്ടക്കുട്ടികളിലൊരാളെയും കൊണ്ട് കുരങ്ങൻമാർ ഓടിപ്പോയി

Author : സമകാലിക മലയാളം ഡെസ്ക്

തഞ്ചാവൂർ: കുരങ്ങൻമാർ തട്ടിയെടുത്തുകൊണ്ടുപോയ എട്ട് ദിവസം പ്രായമുള്ള നവജാതശിശു മരിച്ച നിലയിൽ. വീടിന്റെ മേൽക്കൂര തകർത്ത് അകത്തുകയറിയ കുരങ്ങന്മാരാണ് ഇരട്ട പെൺകുട്ടികളെ തട്ടിയെടുത്തത്. ഒരു കുഞ്ഞിനെ രക്ഷിച്ചെങ്കിലും ഇരട്ടക്കുട്ടികളിലൊരാളെയും കൊണ്ട് കുരങ്ങൻമാർ ഓടിപ്പോയി. 

തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. വീടിനു മുകളിൽ കുരങ്ങൻമാരെ കണ്ട് അമ്മ ഭുവനേശ്വരിയുടെ നിലവിളി കേട്ടാണ് അയൽക്കാർ ഓടിയെത്തിയത്. മേൽക്കൂരയ്ക്കു മുകളിൽ കിടന്ന ഒരു കുഞ്ഞിനെ ഇവർ രക്ഷിച്ചു. എന്നാൽ കൈയിൽ കിട്ടിയ കുഞ്ഞുമായി കുരങ്ങന്മാർ ഓടിപ്പോയി. സമീപപ്രദേശത്തു നിന്ന് തന്നെയാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ സമഗ്ര അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സിപിഎമ്മിൽ അസാധാരണ നടപടി: സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് പാർട്ടി ശാസന

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം