മിന്നല്‍ പ്രളയത്തില്‍ ഒലിച്ചുപോയ കാര്‍/പിടിഐ 
India

മിന്നല്‍ പ്രളയം; ഹിമാചലില്‍ എട്ടു പേര്‍ മരിച്ചു, നിരവധി പേരെ കാണാതായി, വാഹനങ്ങള്‍ ഒഴുകിപ്പോയി

നിരവധി പേരെ കാണാതായി. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

സിംല: കനത്തെ മഴയെത്തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ ഹിമാചല്‍ പ്രദേശില്‍ എട്ടു പേര്‍ മരിച്ചു. നിരവധി പേരെ കാണാതായി. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന.

കുളുവില്‍ നാലു പേരും ലഹോല്‍ സ്പിതിയില്‍ മൂന്നു പേരും മരിച്ചതായി അധികൃതര്‍ പറഞ്ഞു. ഒരാള്‍ ചമ്പയിലാണ് മരിച്ചത്. ലഹോല്‍ സ്പിതിയില്‍നിന്ന് ഏഴു പേരെ കാണാതായി.

ശക്തമായ മഴയില്‍ നദികളില്‍ വെള്ളം അതിവേഗം ഉയരുകയായിരുന്നു. നദീതീരത്താണ് കൂടുതല്‍ ആള്‍നാശം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒട്ടേറെ വാഹനങ്ങള്‍ പ്രളയത്തില്‍ ഒഴുകിപ്പോയി.

ദേശീയ ദുരന്ത പ്രതികരണ സേന രക്ഷാപ്രവര്‍ത്തനത്തിനു നേതൃത്വം നല്‍കി വരികയാണെന്ന് അധികൃതര്‍ പറഞ്ഞു. ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് എത്താനാവാത്തത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കി. റോഡുകളും മറ്റു ഗതാഗത മാര്‍ഗങ്ങളും തടസപ്പെട്ടു. നൂറുകണക്കിനു വാഹനങ്ങള്‍ പലയിടത്തും കുടുങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.

ഹിമാചലില്‍ പലയിടത്തും കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT