പ്രതീകാത്മക ചിത്രം 
India

നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു കയറി 8 തൊഴിലുറപ്പ് തൊഴിലാളികള്‍ മരിച്ചു; സംഭവം പഞ്ചാബില്‍

അപകടത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ചണ്ഡീഗഢ്: പഞ്ചാബിലെ സംഗ്രൂര്‍ ജില്ലയില്‍ റോഡരികില്‍ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലുറപ്പ് പദ്ധതി തൊഴിലാളികള്‍ക്കുമേല്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടിച്ചുകയറി എട്ട് പേര്‍ മരിച്ചു. അപകടത്തില്‍ നിരവധി തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

ലെഹ്രാഗഗ-ജാഖല്‍ റോഡില്‍ തൊഴിലുറപ്പ് ജോലികളില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ക്ക് നേരെയാണ് പാഞ്ഞെത്തിയ ഷെവര്‍ലെ മാഗ്‌നം കാര്‍ ഇടിച്ചുകയറിയത്. സംഭവത്തെ തുടര്‍ന്ന് പ്രദേശത്ത് വലിയ രീതിയില്‍ പ്രതിഷേധമുണ്ടായതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടസമയത്ത് 23 തൊഴിലാളികള്‍ സ്ഥലത്ത് ജോലി ചെയ്യുന്നുണ്ടായിരുന്നു.

പരിക്കേറ്റവരെ ഉടന്‍തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അപകടശേഷവും പൊലീസിന്റെയും ആംബുലന്‍സിന്റെയും ഭാഗത്തുനിന്നും കൃത്യസമയത്ത് സഹായം ലഭിച്ചില്ലെന്നാരോപിച്ച് പ്രദേശവാസികള്‍ രംഗത്തെത്തിയിട്ടുണ്ട്. റായ്ധ്രാന സ്വദേശിയായ പർഗത് സിങ് കല എന്നയാളാണ് കാർ ഓടിച്ചിരുന്നത്. ഇയാളെ പൊലീസ് അന്വേഷിച്ചു വരികയാണ്.

8 Mgnrega workers run over by speeding car in Punjab, all dead

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നടന്‍ ടൈഗര്‍ ഷറോഫിന് നേരെ വെടിവയ്പ്പ്; ഡ്രൈവർക്ക് പരിക്ക്, പിന്നിൽ ബിഷ്ണോയ് സംഘം?

ഡേറ്റ വേണ്ടാത്തവര്‍ക്ക് വോയ്സ് മാത്രം; പുതിയ റീചാര്‍ജ് പ്ലാനുകള്‍ അവതരിപ്പിച്ച് എയര്‍ടെല്‍

ഡല്‍ഹിയില്‍ പ്രതിഷേധക്കാരെ മര്‍ദിച്ച സംഭവം: 10 കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ്, 5 പേര്‍ അറസ്റ്റില്‍

കനത്ത തോൽവി, രണ്ടാം പോരിൽ ബ്ലാസ്റ്റേഴ്സ് ഞെട്ടി!

8.5 ഓവറില്‍ 104 അടിച്ച് ജയം! ആദ്യ പരമ്പര തന്നെ ഉറപ്പിച്ച് 'ക്യാപ്റ്റന്‍ സ്മൃതി മന്ധാന'