India

82കാരിയായ അമ്മയ്ക്ക് കോവിഡ്; കൃഷിയിടത്തില്‍ ഉപേക്ഷിച്ച് നാലു ആണ്‍മക്കള്‍ സ്ഥലം വിട്ടു

തെലങ്കാനയില്‍ കോവിഡ് സ്ഥിരീകരിച്ച 82കാരിയെ പാടത്ത് ഉപേക്ഷിച്ച് മക്കള്‍

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: തെലങ്കാനയില്‍ കോവിഡ് സ്ഥിരീകരിച്ച 82കാരിയെ പാടത്ത് ഉപേക്ഷിച്ച് മക്കള്‍. രോഗം പകരുമെന്ന ഭയത്താല്‍ പാടത്തെ താല്‍ക്കാലിക ഷെഡില്‍ ഉപേക്ഷിച്ച് ആണ്‍ മക്കള്‍ കടന്നുകളയുകയായിരുന്നു.

തെലങ്കാനയിലെ വാറങ്കലിലാണ് സംഭവം. ഒരു മകള്‍ ഉള്‍പ്പെടെ അഞ്ചുപേരുടെ അമ്മയായ ലച്ചമ്മയെ കൃഷിയിടത്തിലെ കിണറിന് സമീപമാണ് ഉപേക്ഷിച്ചത്. പരസഹായമില്ലാതെ നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് 82കാരി. 

ദിവസങ്ങള്‍ക്ക് മുന്‍പ് രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച 82കാരിക്ക് പിന്നീട് രോഗം സ്ഥിരീകരിക്കുകയായിരുന്നു. രോഗം പകരുമെന്ന ഭയത്താല്‍ നാലു ആണ്‍മക്കള്‍ ചേര്‍ന്ന് കൃഷിയിടത്തിലെ കിണറിന് സമീപം ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്മയുടെ ദുരവസ്ഥ അറിഞ്ഞ മകളാണ് അമ്മയുടെ വിവരം പുറംലോകത്ത് എത്തിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'