പ്രതീകാത്മക ചിത്രം 
India

മൊബൈല്‍ ഫോണ്‍ മോഷണത്തിനിടെ 87കാരിയെ ബലാത്സംഗം ചെയ്തു; അന്വേഷണം

ഒരു മണിക്കൂര്‍ കഴിഞ്ഞ്  വീട്ടിലെത്തിയപ്പോള്‍ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു അമ്മയെന്ന് യുവതി പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മോഷണ ശ്രമത്തിനിടെ 87കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെയാണ് ഡല്‍ഹി തിലക് നഗറില്‍ വയോധിക ക്രൂരമായ പീഡനത്തിന് ഇരയായത്.

65കാരിയായ മകള്‍ക്കൊപ്പമാണ് ഇവര്‍ താമസിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് മകള്‍ പുറത്തുപോയ സമയത്ത് അജ്ഞാതന്‍ വീട്ടിലെത്തി വയോധികയെ ആക്രമിക്കുകയായിരുന്നു. ഒരു മണിക്കൂര്‍ കഴിഞ്ഞ്  വീട്ടിലെത്തിയപ്പോള്‍ വസ്ത്രങ്ങള്‍ കീറിപ്പറിഞ്ഞ് രക്തത്തില്‍ കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു അമ്മയെന്ന് യുവതി പറയുന്നു. വീട്ടില്‍ നിന്ന് മൊബൈല്‍ ഫോണ്‍ മോഷണം പോയതായും യുവതി പറഞ്ഞു.

മകളുടെ പരാതിയില്‍ കേസ് എടുത്തതായും അന്വേഷണം ആരംഭിച്ചതായും ഡല്‍ഹി പൊലീസ് അറിയിച്ചു. അതിന് പിന്നാലെയാണ് അമ്മ ബലാത്സംഗം ചെയ്യപ്പെട്ടു എന്ന പരാതി ലഭിച്ചത്. എഫ്‌ഐആറില്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ചേര്‍ത്ത് അന്വേഷണം പുരോഗമിക്കുന്നതായും ബലാത്സംഗത്തിനിരയായ വയോധികയ്ക്ക് കൗണ്‍സിലിങ്ങും ആവശ്യമായ മറ്റ് സഹായങ്ങള്‍ നല്‍കുന്നതായും പൊലിസ് പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി